80 ദിവസമായി ശുദ്ധജലമില്ല: ജലഅതോറിറ്റി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി നാട്ടുകാർ

കലവൂർ∙ മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ കഴിഞ്ഞ 80 ദിവസമായി പൈപ്പ് ലൈൻ തകരാറിലായി വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആലപ്പുഴ ജലഅതോറിറ്റി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. എഎസ് കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ഇടബണ്ടുകൾ പൊളിച്ചു നീക്കിയതിനെ

കലവൂർ∙ മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ കഴിഞ്ഞ 80 ദിവസമായി പൈപ്പ് ലൈൻ തകരാറിലായി വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആലപ്പുഴ ജലഅതോറിറ്റി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. എഎസ് കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ഇടബണ്ടുകൾ പൊളിച്ചു നീക്കിയതിനെ തുടർന്നു പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റിവരണ്ടു. കുഴൽകിണറിൽ നിന്നു പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്.
പൈപ്പ് ലൈനിലെ തകരാറുകൾ പരിഹരിച്ച് വെള്ളം എത്തിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പഞ്ചായത്ത് അംഗം പി.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാന്തി തീരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.മുരളി അധ്യക്ഷത വഹിച്ചു. പി.പി.സാബു, ജി.ഷിബു, അനു കുരീക്കാടൻ എന്നിവർ പ്രസംഗിച്ചു.