ലോക്കോ പൈലറ്റ് ഹോൺ മുഴക്കിയെങ്കിലും മാറിയില്ല: അവസാനത്തെ ഇലകളും കൊഴിഞ്ഞു; വിജയ നിവാസ് ഇനി അനാഥം

എടത്വ∙ തകഴി കേളമംഗലത്ത് ഗോപാലകൃഷ്ണ പിള്ള, വിജയലക്ഷ്മി ദമ്പതികളുടെ കുടുംബം ഇനിയില്ല; അവർ പണിത വിജയ നിവാസൂം അനാഥമായി. മകൾ വി.പ്രിയയും പേരക്കുട്ടി കൃഷ്ണപ്രിയയുമായിരുന്നു വിജയ നിവാസിലെ അവസാനത്തെ താമസക്കാർ. ഒന്നര വർഷം മുൻപാണു പ്രിയയും മകളും കുടുംബവീട്ടിലേക്കു താമസം മാറ്റിയത്. ഏക സഹോദരൻ പ്രമോദിന്റെ

എടത്വ∙ തകഴി കേളമംഗലത്ത് ഗോപാലകൃഷ്ണ പിള്ള, വിജയലക്ഷ്മി ദമ്പതികളുടെ കുടുംബം ഇനിയില്ല; അവർ പണിത വിജയ നിവാസൂം അനാഥമായി. മകൾ വി.പ്രിയയും പേരക്കുട്ടി കൃഷ്ണപ്രിയയുമായിരുന്നു വിജയ നിവാസിലെ അവസാനത്തെ താമസക്കാർ. ഒന്നര വർഷം മുൻപാണു പ്രിയയും മകളും കുടുംബവീട്ടിലേക്കു താമസം മാറ്റിയത്. ഏക സഹോദരൻ പ്രമോദിന്റെ മരണത്തിനു ശേഷമായിരുന്നു അത്. അവിവാഹിതനായിരുന്നു പ്രമോദ്. അതിനും ഏതാനും വർഷം മുൻപ് മാതാപിതാക്കൾ മരിച്ചിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവ് മഹേഷ് കുമാറുമായി ഏറെ നാളായി പ്രിയ അകൽച്ചയിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് പ്രിയയുടേത്. ഭർത്താവ് പണം തട്ടിച്ചെന്നും വിദേശത്തു വേറെ കുടുംബം ഉണ്ടെന്നുമൊക്കെ നാട്ടിൽ അഭ്യൂഹമുണ്ട്. മകളെ കാണാൻ പോലും മഹേഷ് വരാറില്ലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
വീയപുരം പഞ്ചായത്തിൽ ഹെഡ് ക്ലാർക്കായിരുന്ന പ്രിയ മകളുടെ പത്താം ക്ലാസ് പരീക്ഷയോടനുബന്ധിച്ച് ഒരു മാസം അവധിയിലായിരുന്നു. 3 ദിവസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്. കൃഷ്ണപ്രിയയുടെ പരീക്ഷകൾ സംബന്ധിച്ച് ഇവർക്ക് ആശങ്ക ഉണ്ടായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും കുട്ടിക്കു പരീക്ഷകൾ പ്രതീക്ഷിച്ചത്ര നന്നായിരുന്നില്ല. ഇതു പ്രിയയെ അസ്വസ്ഥയാക്കിയിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. തിരികെ ജോലിക്കെത്തിയെങ്കിലും ആകെ മൗനത്തിലായിരുന്നു. ജോലിയിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നുമില്ല.
കുടുംബ വീട്ടിൽ പ്രിയയും മകളും മാത്രമായിരുന്നു താമസം. അതിനാൽ സ്കൂളിൽ പോകാത്ത ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫിസിൽ വരുമായിരുന്നു. ഇന്നലെ പരീക്ഷ ഇല്ലാത്തതിനാൽ അമ്മയ്ക്കൊപ്പം കുട്ടി എത്തിയിരുന്നു. രാവിലെ മുതൽ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഉച്ചയൂണ് കൊണ്ടുവന്നിരുന്നെങ്കിലും കഴിക്കാൻ പോലും തയാറാകാതെ അത്യാവശ്യ കാര്യം ഉണ്ടെന്നു സഹപ്രവർത്തകരോടു പറഞ്ഞശേഷം ധൃതി പിടിച്ച് മകളെയും സ്കൂട്ടറിൽ കയറ്റി പോകുകയായിരുന്നു. സ്കൂട്ടർ ലവൽ ക്രോസിനു സമീപം വച്ചശേഷം നടന്നാണു പാളത്തിലേക്കു കയറിയത്. അപ്രതീക്ഷിതമായ ഈ മരണമേൽപിച്ച ആഘാതത്തിലാണ് സഹപ്രവർത്തകർ. പ്രിയ തങ്ങളോടു യാത്ര പറഞ്ഞിറങ്ങിയതു ജീവനൊടുക്കാൻ വേണ്ടിയാണെന്ന് അവർ ഒരിക്കലും കരുതിയില്ല. പ്രദേശവാസികളും ഞെട്ടലിൽ നിന്നു മുക്തരായിട്ടില്ല.
വീയപുരം പഞ്ചായത്ത് ഓഫിസ് ഹെഡ് ക്ലാർക്ക് തകഴി കേളമംഗലം വിജയഭവനത്തിൽ പ്രിയ(46), മകൾ കൃഷ്ണപ്രിയ(15) എന്നിവരാണു മരിച്ചത്. വിദേശത്തുള്ള ഭർത്താവുമായി അകന്നു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും നേരത്തേ മരിച്ചിരുന്നു. തകഴി ഗവ.ആശുപത്രിക്കു സമീപം അടഞ്ഞു കിടക്കുന്ന ലവൽ ക്രോസിനരികിൽ പ്രിയ മകളുമൊത്ത് എത്തിയ സ്കൂട്ടർ കണ്ടെത്തി. അവിടെ നിന്ന് 50 മീറ്റർ അകലെ പാളത്തിൽ ഇവർ നിൽക്കുമ്പോഴാണ് ആലപ്പുഴ – കൊല്ലം മെമു ട്രെയിൻ തട്ടിയത്. ലോക്കോ പൈലറ്റ് ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും മാറിയില്ലെന്നു പറയുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.