എക്സൈസിൽ പരിശീലനം ലഭിച്ചവർക്ക് ക്ലറിക്കൽ ജോലി; ലഹരി തടയാൻ ആളില്ല
ആലപ്പുഴ ∙ ലഹരി ഉപയോഗവും തുടർന്നുള്ള അക്രമ സംഭവങ്ങളും കൂടുമ്പോഴും എക്സൈസിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനു പരിശീലനം ലഭിച്ച നൂറിലേറെ ഉദ്യോഗസ്ഥർ ക്ലറിക്കൽ ജോലി ചെയ്യുന്നു. പലതവണ ശുപാർശ ചെയ്തിട്ടും മിനിസ്റ്റീരിയൽ വിങ് രൂപീകരിക്കാത്തതാണു കാരണം. വകുപ്പിൽ ക്ലറിക്കൽ തസ്തികകൾ ഇല്ലാത്തതിനാലാണു ഫീൽഡിൽ ജോലി

ആലപ്പുഴ ∙ ലഹരി ഉപയോഗവും തുടർന്നുള്ള അക്രമ സംഭവങ്ങളും കൂടുമ്പോഴും എക്സൈസിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനു പരിശീലനം ലഭിച്ച നൂറിലേറെ ഉദ്യോഗസ്ഥർ ക്ലറിക്കൽ ജോലി ചെയ്യുന്നു. പലതവണ ശുപാർശ ചെയ്തിട്ടും മിനിസ്റ്റീരിയൽ വിങ് രൂപീകരിക്കാത്തതാണു കാരണം. വകുപ്പിൽ ക്ലറിക്കൽ തസ്തികകൾ ഇല്ലാത്തതിനാലാണു ഫീൽഡിൽ ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥർ വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്നത്.
2013ൽ ധനകാര്യ പരിശോധനാ വിഭാഗവും 2018ൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പും എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2018ൽ എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ് 6 ജൂനിയർ സൂപ്രണ്ട്, 20 ഹെഡ് ക്ലാർക്ക്, 111 യുഡിസി, 111 എൽഡിസി എന്നീ തസ്തികകൾ ഉൾപ്പെടുത്തി മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കണമെന്നും ഇതിലൂടെ വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പടുത്താമെന്നും സർക്കാരിനു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പുതിയ തസ്തികകൾ രൂപീകരിച്ചാൽ ശമ്പളം ഉൾപ്പെടെയുണ്ടാകുന്ന ചെലവും മറ്റു കാരണങ്ങളാലും മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കാൻ ഇതുവരെ നടപടി എടുത്തില്ല.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ഇൻസ്പെക്ടർ, പ്രിവന്റീവ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ എന്നീ തസ്തികകളിലുള്ളവരെ 3 വർഷത്തേക്കു മിനിസ്റ്റീരിയൽ ഡ്യൂട്ടിക്കു നിയോഗിച്ചാണു നിലവിൽ ക്ലറിക്കൽ ജോലികൾ ചെയ്യുന്നത്. ആയുധ പരിശീലനം ഉൾപ്പെടെ നേടിയവർ ഓഫിസ് ഡ്യൂട്ടിയും വിമുക്തി ഉൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികളും ചെയ്യുമ്പോൾ ഫീൽഡിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്ത സ്ഥിതിയുമുണ്ട്. സ്പെഷൽ ഡ്രൈവ് നടക്കുമ്പോൾ അവധിയെടുക്കാതെ ജോലി ചെയ്താണു കേസുകൾ പിടിക്കുന്നത്. ഓരോ ജില്ലയിലും 200–300 എക്സൈസ് ഉദ്യോഗസ്ഥരാണുള്ളത്. എക്സൈസിലെ അംഗബലം കൂട്ടണമെന്ന ആവശ്യവും ഏറെക്കാലമായി ഉയരുന്നുണ്ട്. ഇതിലും അനുകൂല നടപടിയുണ്ടായിട്ടില്ല.