മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു; കുട്ടിയെ ലാത്തികൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥന് താക്കീത്
കായംകുളം ∙ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി റോഡിൽ പടക്കം പൊട്ടിക്കുന്നതു കാണാനെത്തിയ ഒൻപതു വയസ്സുകാരന് പൊലീസിന്റെ ലാത്തിയടിയേറ്റ സംഭവത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് താക്കീത് നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ലാത്തിയടിയേറ്റ കുട്ടിയുടെ പിതാവ്

കായംകുളം ∙ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി റോഡിൽ പടക്കം പൊട്ടിക്കുന്നതു കാണാനെത്തിയ ഒൻപതു വയസ്സുകാരന് പൊലീസിന്റെ ലാത്തിയടിയേറ്റ സംഭവത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് താക്കീത് നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ലാത്തിയടിയേറ്റ കുട്ടിയുടെ പിതാവ് സമർപ്പിച്ച പരാതിയിൽ കമ്മിഷനംഗം വി.ഗീതയുടെ നിർദേശാനുസരണമാണ് നടപടി. പരാതിക്കാരനായ പത്തിയൂർ സ്വദേശി അജയൻ കേസ് പരിഗണിച്ചപ്പോൾ ഹാജരാകാത്തതിനാൽ പരാതി തീർപ്പാക്കി. 2023 ഡിസംബർ 31ന് കോയിൽപടി ജംക്‌ഷനിലായിരുന്നു സംഭവം.
പൊലീസ് പറഞ്ഞിട്ടും പൊതു ഇടത്ത് നാട്ടുകാർ പടക്കം പൊട്ടിക്കുന്നതു തുടർന്നതോടെയാണ് പൊലീസ് ലാത്തി വീശിയതെന്നു പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു.മതിയായ വെളിച്ചത്തിന്റെ അഭാവം മൂലമാണ് അച്ഛനൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പൊലീസിന് കാണാൻ കഴിയാതിരുന്നത്.ക്രമസമാധാനപാലനത്തിന്റെ ഭാഗമായി നടപടിയെടുക്കുമ്പോൾ ഉണ്ടാകേണ്ട ശ്രദ്ധയും വിവേകവും ജാഗ്രതയും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് അബദ്ധത്തിൽ അടിയേറ്റ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ബോധപൂർവമുള്ള വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.