ബയ്യപ്പനഹള്ളി–കെഎസ്ആർ മെമു നിർത്തുന്നു കാലി യാത്ര ഇനിയില്ല
ബെംഗളൂരു∙ യാത്രക്കാരില്ലാത്തതിനാൽ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനൽ (എസ്എംവിടി)–കെഎസ്ആർ മെമു സർവീസ് നാളെ മുതൽ നിർത്തുന്നു. ജൂലൈ അവസാനമാണ് മെമു സർവീസ് ആരംഭിച്ചത്. പുലർച്ചെ 3.15നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 4നു കെഎസ്ആറിലെത്തും, രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് 10.05നു
ബെംഗളൂരു∙ യാത്രക്കാരില്ലാത്തതിനാൽ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനൽ (എസ്എംവിടി)–കെഎസ്ആർ മെമു സർവീസ് നാളെ മുതൽ നിർത്തുന്നു. ജൂലൈ അവസാനമാണ് മെമു സർവീസ് ആരംഭിച്ചത്. പുലർച്ചെ 3.15നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 4നു കെഎസ്ആറിലെത്തും, രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് 10.05നു
ബെംഗളൂരു∙ യാത്രക്കാരില്ലാത്തതിനാൽ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനൽ (എസ്എംവിടി)–കെഎസ്ആർ മെമു സർവീസ് നാളെ മുതൽ നിർത്തുന്നു. ജൂലൈ അവസാനമാണ് മെമു സർവീസ് ആരംഭിച്ചത്. പുലർച്ചെ 3.15നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 4നു കെഎസ്ആറിലെത്തും, രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് 10.05നു
ബെംഗളൂരു∙ യാത്രക്കാരില്ലാത്തതിനാൽ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനൽ (എസ്എംവിടി)–കെഎസ്ആർ മെമു സർവീസ് നാളെ മുതൽ നിർത്തുന്നു. ജൂലൈ അവസാനമാണ് മെമു സർവീസ് ആരംഭിച്ചത്. പുലർച്ചെ 3.15നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 4നു കെഎസ്ആറിലെത്തും, രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് 10.05നു ബയ്യപ്പനഹള്ളിയിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്.
6 കോച്ചുകളുള്ള ട്രെയിൻ കാലിയായി ഇരുവശങ്ങളിലേക്കും ഓടുന്നത് തുടർന്നതോടെയാണ് സർവീസ് നിർത്തുന്നത്. കെഎസ്ആർ, യശ്വന്ത്പുര സ്റ്റേഷനുകളിൽ നിന്ന് പുറപ്പെട്ടിരുന്ന കൂടുതൽ ട്രെയിനുകൾ എസ്എംവിടിയിലേക്ക് മാറ്റുമ്പോഴും തുടർ യാത്രാസൗകര്യം ഫലപ്രദമാകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. ബയ്യപ്പനഹള്ളി, ബാനസവാടി സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന എസ്എംവിടിയിലേക്ക് നിലവിൽ സ്വകാര്യ വാഹനങ്ങളെയും വെബ് ടാക്സി, ഓട്ടോ എന്നിവയെയും ആശ്രയിച്ചാണ് കൂടുതൽ പേർ എത്തുന്നത്. ബിഎംടിസി ഫീഡർ ബസ് സർവീസുകൾ രാവിലെയും വൈകിട്ടുമായാണ് ക്രമീകരിച്ചിരിക്കുന്നത്. പുലർച്ചെയെത്തുന്ന ട്രെയിനിൽ വരുന്നവർക്ക് ഇത് കാര്യമായി ഉപകരിക്കുന്നില്ല.
മെട്രോയിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം ഉടൻ
ബെംഗളൂരു∙നമ്മ മെട്രോയിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം അടുത്ത മാസം ആരംഭിക്കും. ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡ് എന്നിവയ്ക്ക് പുറമേയാണ് മൊബൈൽ ആപ് ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സൗകര്യം കൂടി തുടങ്ങുന്നത്. മൊബൈൽ ആപ്പിൽ യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ, ഇറങ്ങേണ്ട സ്ഥലം, യാത്രക്കാരുടെ എണ്ണം എന്നീ വിവരങ്ങൾ രേഖപ്പെടുത്തി ടിക്കറ്റെടുക്കാം. ആപ്പിലെ ക്യുആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടമാറ്റിക് ഫെയർ കലക്‌ഷൻ ഗേറ്റിലെ (എഎഫ്സി) ക്യുആർ കോഡിൽ സ്കാൻ ചെയ്താൽ അക്കൗണ്ടിൽ യാത്ര ചെയ്യേണ്ട ദൂരം കണക്കാക്കി ടിക്കറ്റ് നിരക്ക് ഈടാക്കും. സ്റ്റേഷനുകളിൽ ക്യുആർ കോഡ് സംവിധാനമുള്ള എഎഫ്സി ഗേറ്റുകൾ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണ്. സ്മാർട്ട് കാർഡ് ഉപയോഗിക്കുമ്പോഴുള്ള 5 ശതമാനം നിരക്കിളവ് ക്യുആർ കോഡ് ടിക്കറ്റിനും ലഭിക്കും.
യശ്വന്ത്പുര–ഹൊസൂർ മെമു സർവീസ് നാളെ പുനരാരംഭിക്കും
യശ്വന്ത്പുര –ഹൊസൂർ മെമു (06591) രാവിലെ 6.10നു യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് 7.50നു ഹൊസൂരിലെത്തും. ഹൊസൂർ–യശ്വന്ത്പുര മെമു (06592) 8.15നു ഹൊസൂരിൽ നിന്ന് പുറപ്പെട്ട് 9.50നു യശ്വന്ത്പുരയിലെത്തും. ഇരുനഗരങ്ങളിലേക്കും ജോലിക്കും പഠനത്തിനുമായി പോകുന്നവർ സ്ഥിരമായി ആശ്രയിച്ചിരുന്ന സർവീസ് 2 മാസം മുൻപ് നിർത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹെബ്ബാൾ, ബാനസവാടി, ബെലന്തൂർ, കർമലാരാം, ഹീലലിഗെ, ആനേക്കൽ റോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
കെഎസ്ആർ ബെംഗളൂരു–രാമനഗര മെമു ചന്നപട്ടണ വരെ നീട്ടി
കെഎസ്ആർ–ചന്നപട്ടണ മെമു (01763) രാവിലെ 4.45നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് 5.52നു ചന്നപട്ടണയിലെത്തും. ചന്നപട്ടണ–കെഎസ്ആർ മെമു (01764) രാവിലെ 6നു ചന്നപട്ടണയിൽ നിന്ന് പുറപ്പെട്ട് 7.15നു കെഎസ്ആറിലെത്തും. കൃഷ്ണദേവരായ ഹാൾട്ട്, നായന്തഹള്ളി, ജ്ഞാനഭാരതി, കെങ്കേരി, ഹെജ്ജല, ബിഡദി, കേത്തോഹള്ളി, രാമനഗര എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. മൈസൂരു ദസറ ആഘോഷത്തിന്റെ ഭാഗമായി കെഎസ്ആർ ബെംഗളൂരു–മൈസൂരു സ്പെഷൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 5നും 6നും സർവീസ് നടത്തും. മൈസൂരു–കെഎസ്ആർ ബെംഗളൂരു സ്പെഷൽ (06215) 5നു രാത്രി 11.30നു പുറപ്പെട്ട് പുലർച്ചെ 2.45നു ബെംഗളൂരുവിലെത്തും. കെഎസ്ആർ ബെംഗളൂരു–മൈസൂരു സ്പെഷൽ (06216) 6നു പുലർച്ചെ 3നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.20നു മൈസൂരുവിലെത്തും.
ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് വൈകും
ജോലാർപേട്ട–സോമനായകപട്ടി സ്റ്റേഷനുകൾക്കിടയിൽ മേൽപാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) 21നും 23നും ഒരു മണിക്കൂറും 22നു ഒരു മണിക്കൂറും 20 മിനിറ്റും വൈകുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ അറിയിച്ചു.