ജോഡോ യാത്രയിൽ അണിചേർന്ന് ഗൗരി ലങ്കേഷിന്റെ കുടുംബം
ബെംഗളൂരു ∙ മണ്ഡ്യയിലെ മല്ലേനഹള്ളിയിൽ നിന്ന് ഇന്നലെ പുനരാരംഭിച്ച ഭാരത് ജോഡോ യാത്രയിൽ, കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നു. ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേഷും സഹോദരിയും സംവിധായകയുമായ കവിതാ ലങ്കേഷുമാണു യാത്രയിൽ പങ്കെടുത്തത്. യാത്ര ബേഗമംഗല

ബെംഗളൂരു ∙ മണ്ഡ്യയിലെ മല്ലേനഹള്ളിയിൽ നിന്ന് ഇന്നലെ പുനരാരംഭിച്ച ഭാരത് ജോഡോ യാത്രയിൽ, കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നു.ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേഷും സഹോദരിയും സംവിധായകയുമായ കവിതാ ലങ്കേഷുമാണു യാത്രയിൽ പങ്കെടുത്തത്. യാത്ര ബേഗമംഗല ഗേറ്റിലെത്തിയപ്പോൾ ഇന്ദിരാ ലങ്കേഷിനെ കാറിലേക്കു കയറാൻ സഹായിക്കാനായി രാഹുൽ പിന്തുടരുന്ന ദൃശ്യങ്ങളും ജനം ആവേശപൂർവം ഏറ്റെടുത്തു. കവിത തുടർന്നും രാഹുലിനൊപ്പം പര്യടനത്തിന്റെ ഭാഗമായി.
കൃത്രിമക്കാലുള്ള യുവാവിന്റെ കൈപിടിച്ചു രാഹുൽ യാത്ര തുടരുന്നതിന്റെ ദൃശ്യമാണു സമൂഹമാധ്യമങ്ങൾ ഇന്നലെ ഏറ്റെടുത്തത്. ഗ്രാമീണരും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണു യാത്രയുടെ ഭാഗമായത്. വൊക്കലിഗ സമുദായക്കാരുടെ ആസ്ഥാനമായ മണ്ഡ്യ നാഗമംഗലയിലെ ആദിചുഞ്ചിനഗിരി മഠത്തിന്റെ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി തങ്ങി. ഇന്നു തുമക്കൂരു തുരുവേക്കര മായസന്ദ്രയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബനസന്ദ്ര വിഎസ്എസ് ജൂനിയർ കോളജ് വരെ തുടരും.
വൊക്കലിഗ തട്ടകത്തിൽ ശിവകുമാറിന്റെ അഭാവം
നാഷനൽ ഹെറൾഡ് കേസിൽ ചോദ്യം ചെയ്യാനായി ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായതിനെ തുടർന്ന് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഇന്നലെ യാത്രയിൽ എത്തിയില്ല. രാഷ്ട്രീയ വൈരങ്ങളെ അതേ അങ്കത്തട്ടിലാണ് നേരിടേണ്ടതെന്നും, അല്ലാതെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയല്ലെന്നും ശിവകുമാർ ട്വീറ്റ് ചെയ്തു.
യാത്ര ഹൗസ്ഫുൾ ഷോ: ജയ്റാം രമേഷ്
രാഹുലിന്റെ യഥാർഥ വ്യക്തിപ്രഭാവം പ്രകടമാകുന്നതിനു പുറമേ കോൺഗ്രസിന്റെ പകിട്ടാർന്ന രൂപാന്തരങ്ങൾക്കും യാത്ര വഴിയൊരുക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പറഞ്ഞു. ഇന്നുവരെ നടന്നിട്ടുള്ളതിൽ ഏറ്റവുമധികം ദൂരം പിന്നിടുന്ന പദയാത്രയാണിത്. കോൺഗ്രസ് പാർട്ടി മാനസികമായി കൂടുതൽ ശക്തിയാർജിക്കുകയാണ്. ഇതാണ് ഹൗസ്ഫുൾ ഷോ. അധ്യക്ഷ തിരഞ്ഞെടുപ്പിനെ ഉപപരിപാടിയായി കണ്ടാൽ മതിയെന്നും ജയറാം രമേഷ് വ്യക്തമാക്കി. തെരുവുകളിലേക്കു കോൺഗ്രസ് ഇറങ്ങിച്ചെന്നു സാധാരണക്കാരുമായി സംവദിക്കുമ്പോൾ, ബിജെപിയുടെ സ്വസ്ഥത നശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിശ്ശബ്ദമാക്കാനാകില്ല:രാഹുൽ ഗാന്ധി
ഗൗരി ലങ്കേഷിന്റേതു പോലെ യഥാർഥ രാജ്യസ്നേഹികളുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയിലെങ്ങും മുഴങ്ങുന്നതെന്നും അതാർക്കും നിശ്ശബ്ദമാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിനും സ്വാതന്ത്ര്യത്തിനുമായാണ് ഗൗരി ധീരമായി നിലകൊണ്ടതെന്നും സ്വത്വമുള്ള ആ ശബ്ദം ഒരിക്കലും നിലയ്ക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേഷിന്റെ കൈപിടിച്ചു നടക്കുന്ന തന്റെ ചിത്രവും രാഹുൽ പങ്കുവച്ചു. ലങ്കേഷ് പത്രികെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലാണ് വെടിയേറ്റു മരിച്ചത്.