തിരുവനന്തപുരം സ്വിഫ്റ്റ് ഇനി ഒരു മണിക്കൂർ നേരത്തേ
Mail This Article
ബെംഗളൂരു ∙ കേരള ആർടിസി സ്വിഫ്റ്റിന്റെ നാഗർകോവിൽ വഴിയുള്ള ബെംഗളൂരു– തിരുവനന്തപുരം എസി സ്‌ലീപ്പർ ഗജരാജ സർവീസിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. ബെംഗളൂരുവിൽ നിന്ന് രാത്രി 8നു പുറപ്പെട്ടിരുന്ന ബസ് ഒരു മണിക്കൂർ നേരത്തെ 7നു പുറപ്പെടും. തിരിച്ച് തിരുവനന്തപുരം കണിയാപുരം ഡിപ്പോയിൽ നിന്ന് വൈകിട്ട് 6നു പുറപ്പെടും. ബസ് പലപ്പോഴും വൈകി എത്തുന്നതായുള്ള യാത്രക്കാരുടെ പരാതിയെ തുടർന്ന് സമയമാറ്റം വരുത്തിയതെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. ബുക്കിങ്ങിന് വെബ്സൈറ്റ്: onlinekeralartc.com.
പുതിയ സമയപ്പട്ടിക ബെംഗളൂരു– തിരുവനന്തപുരം
മൈസൂരു റോഡ് സാറ്റലൈറ്റ് – വൈകിട്ട് 7, ശാന്തിനഗർ– 7.15, മഡിവാള സെന്റ് ജോൺസ്– 7.35, സിൽക്ക്ബോർഡ്– 7.37, ഇലക്ട്രോണിക് സിറ്റി– 7.45, ബൊമ്മസന്ദ്ര– 7.50, അത്തിബലെ ചെക്ക്പോസ്റ്റ്– 7.55, ഹൊസൂർ– 8, ദിണ്ഡിഗൽ– പുലർച്ചെ 2.22, മധുര– 3.24, നാഗർകോവിൽ– രാവിലെ 7.46, പാറശാല– 8.27, നെയ്യാറ്റിൻകര– 8.37, തമ്പാനൂർ– 8.58, ടെക്നോപാർക്ക്– 9.08, കഴക്കൂട്ടം– 9.15, കണിയാപുരം ഡിപ്പോ– 9.28.
തിരുവനന്തപുരം– ബെംഗളൂരു
കണിയാപുരം ഡിപ്പോ– വൈകിട്ട് 6, ടെക്നോപാർക്ക്– 6.20, തമ്പാനൂർ– 7, ബാലരാമപുരം– 7.10, നെയ്യാറ്റിൻകര– 7.20, പാറശാല– 7.30, കളിയിക്കാവിള– 7.35, നാഗർകോവിൽ– 8.15, അത്തിബലെ– രാവിലെ 7.10, ബൊമ്മസന്ദ്ര– 7.20, ഇലക്ട്രോണിക് സിറ്റി– 7.30, സിൽക്ക്ബോർഡ്– 7.40, ഡിവാള– 7.45, ശാന്തിനഗർ– 8.13, സാറ്റലൈറ്റ്– 8.27.