‘നന്മയിലേക്ക് വഴി കാട്ടുന്ന നക്ഷത്രങ്ങളായി മാറുന്ന മനുഷ്യന്റെ സന്മനസ്സുള്ള രൂപാന്തമാണ് ക്രിസ്മസ്’
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ഭൂമിയിൽ പിറന്ന സമാധാനത്തിന്റെ നക്ഷത്രം ഉണ്ണിയേശു. ഈ മഹത്ഓർമ്മകൾ ഓരോ വർഷവും നമ്മുടെ ഹൃദയങ്ങളിൽ പിറക്കുന്ന സ്വർഗ്ഗ തുല്യമായ അനുഭവം. അതാണ് ക്രിസ്മസ്സ്. "അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം " മാലാഖമാർ പാടിയ സ്തുതിഗീതം. ഈ
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ഭൂമിയിൽ പിറന്ന സമാധാനത്തിന്റെ നക്ഷത്രം ഉണ്ണിയേശു. ഈ മഹത്ഓർമ്മകൾ ഓരോ വർഷവും നമ്മുടെ ഹൃദയങ്ങളിൽ പിറക്കുന്ന സ്വർഗ്ഗ തുല്യമായ അനുഭവം. അതാണ് ക്രിസ്മസ്സ്. "അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം " മാലാഖമാർ പാടിയ സ്തുതിഗീതം. ഈ
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ഭൂമിയിൽ പിറന്ന സമാധാനത്തിന്റെ നക്ഷത്രം ഉണ്ണിയേശു. ഈ മഹത്ഓർമ്മകൾ ഓരോ വർഷവും നമ്മുടെ ഹൃദയങ്ങളിൽ പിറക്കുന്ന സ്വർഗ്ഗ തുല്യമായ അനുഭവം. അതാണ് ക്രിസ്മസ്സ്. "അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം " മാലാഖമാർ പാടിയ സ്തുതിഗീതം. ഈ
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ഭൂമിയിൽ പിറന്ന സമാധാനത്തിന്റെ നക്ഷത്രം ഉണ്ണിയേശു. ഈ മഹത്ഓർമ്മകൾ ഓരോ വർഷവും നമ്മുടെ ഹൃദയങ്ങളിൽ പിറക്കുന്ന സ്വർഗ്ഗ തുല്യമായ അനുഭവം. അതാണ് ക്രിസ്മസ്. "അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം " മാലാഖമാർ പാടിയ സ്തുതിഗീതം. ഈ ദൈവപ്രസാദമാണ് ഈ ഭൂമിയിൽ പിറന്ന ഉണ്ണിയേശു അതാണ് ക്രിസ്മസ്.
യേശുക്രിസ്തുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി നമ്മൾ അനുസ്മരിക്കുന്നത്. ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം അവിടെ ദൈവ പ്രസാദമുണ്ട്. ഇന്ന് ഈ സമാധാനം ഉണ്ടോ നമ്മുടെ ഇടയിൽ? സമാധാനം പകരുവാൻ ഇന്നിന്റെ ലോകത്തിൽ മനുഷ്യസമൂഹം എത്രമാത്രം അപരന്റെ നന്മകളിലേക്ക് വഴി കാട്ടുന്ന നക്ഷത്രങ്ങൾ ആയി മാറുന്നു എന്നതാണ് ഈ വർഷത്തെ ക്രിസ്മസ് ദിനം കൊണ്ടാടുമ്പോൾ നമ്മളുടെ ഹൃദയങ്ങളിൽ പ്രകാശിക്കേണ്ടതും ചിന്തിക്കേണ്ടതും. ഇന്നിന്റെ ചുറ്റുപാടുകളുടെ വികസന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ അസമാധാനത്തിന്റെ അന്ധതയാകാതെ മനുഷ്യനന്മകൾ പ്രകാശിപ്പിക്കുന്ന നന്മകളുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങളാവണം.
മതങ്ങൾ മനുഷ്യന്റെ മാനവികതയുടെ പ്രകാശ നക്ഷത്രങ്ങളായി തീരുമ്പോൾ മാത്രമേ ഭൂമിയിൽ സ്വർഗ്ഗതുല്യമായ ദൈവത്തിന്റെ മഹത്വം ദർശിക്കുവാൻ സാധിക്കുകയുള്ളു. "നാനാത്വത്തിൽ ഏകത്വം" എന്ന മഹത്ദർശനം ഉൾകൊള്ളാൻ ക്രിസ്മസ്സ് എല്ലാവരും തുല്യതയോടെ കൊണ്ടാടുവാൻ പ്രേരണനൽകുന്നു. സൃഷ്ടാവായ ദൈവത്തിന്റെ പുത്രൻ ഭൂമിയിൽ മനുഷ്യപുത്രനായി പിറന്നുകൊണ്ടു തന്റെ സൃഷ്ടികളായ മനുഷ്യനോടുള്ള സ്നേഹത്തിന്റെ നക്ഷത്രമായിമാറുന്ന സ്വർഗ്ഗീയ സമാധാനത്തിന്റെ നക്ഷത്രഗോപുരം. ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ ഭയപെടുത്തുന്ന അനുഭവങ്ങൾ നിരന്തരമായി കാണുകയും കേൾക്കുകയും ചെയ്യുന്നു. മനുഷ്യന് മൃഗസ്വഭാവം പ്രകടിപ്പിക്കുന്ന എത്രയോ കാഴ്ച്ചകൾ..
പീഡനം,കൊലപാതകം, ചതി, ലഹരിയുടെ പിടിയിൽ പെട്ടു മനുഷ്യന്റെ ക്രൂരത, മത വിദ്വേഷങ്ങൾ, അപവാദം പ്രചരിപ്പിക്കാൻ മനുഷ്യന്റെ തീഷ്ണത കഴിവ്, ഒരുവന്റെ അസൂയയുടെ മറവിൽ അപരനെ അപകീർത്തിപ്പെടുത്തി അപരന്റെ നന്മകളുടെ പ്രകാശിതമായ നക്ഷത്രങ്ങളെ കെടുത്തികളയുവാൻ സ്വയം വളരാൻ സന്മനസ്സ്കാണിക്കാതെ അപരന്റെ വളർച്ചയിൽ നന്മയിൽ അസൂയപൂണ്ട് അപരനെ തളർത്തുവാനും തകർക്കുവാനും ഇറങ്ങിപുറപ്പെട്ട അന്ധകാരത്തിന്റെ മനുഷ്യമൃഗങ്ങൾ നമ്മുടെ ഇടയിൽ തന്നെ നമ്മൾ കാണുന്നില്ലേ? എങ്ങനെയാണ് നമ്മുടെ പ്രതികരണം ഇത്തരക്കാരായ മനുഷ്യമൃഗങ്ങളോട്?
നമ്മൾ എങ്ങനെ പ്രതികരിക്കും ഇത്തരക്കാരോട് ഇവിടെയാണ് ക്രിസ്മസ്സിന്റെ സമാധാനത്തിന്റെയും, ശാന്തിയുടെയും, സഹോദര്യത്തിന്റെയും, മാനവികതയുടെയും, ബന്ധങ്ങളുടെയും നന്മകളുടെയും നക്ഷത്രങ്ങളായി മാറുവാൻ നമുക്കും സാധിക്കുക ! ഇപ്രകാരം ക്രിസ്തുവിന്റെ തിരുപ്പിറവി ഓരോ ദിവസവും ഓരോ നിമിഷവും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നന്മകളുടെയും ജീവിതങ്ങളിൽ ക്രിസ്തുവിനെ കാട്ടുവാൻ ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെപോലെ നക്ഷത്രവിളക്കുകളായി നമുക്കും മാറുവാൻ ഈ ക്രിസ്മസ്സ് ഇടയാക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് എല്ലാവർക്കും സമാധാനത്തിന്റെ ക്രിസ്മസും, അനുഗ്രങ്ങളുടെ പുതുവത്സരവും ആശംസിച്ചുകൊണ്ട്,
- സുനിൽ തോമസ് കുട്ടൻകേരിൽ, ഭദ്രാസന കൗൺസിൽ അംഗം, മലങ്കര മാർത്തോമാ സുറിയാനി സഭ, ചെന്നൈ - ബാംഗ്ലൂർ ഭദ്രാസനം & സ്റ്റേറ്റ് ജി.ബി.മെമ്പർ, ഓൾ കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ്