ബെംഗളൂരു∙ കർണാടക ആർടിസിയുടെ 20 എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസുകളുടെ ഫ്ലാഗ് ഓഫ് 21നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസുകൾ. . അംബാരി ഉത്സവ് എന്ന പേരിട്ടിരിക്കുന്ന ബസിൽ 40 പേർക്ക് കിടന്നു യാത്ര ചെയ്യാം. വോൾവോയുടെ ബിഎസ് 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙  കർണാടക ആർടിസിയുടെ  20 എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസുകളുടെ  ഫ്ലാഗ് ഓഫ് 21നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിക്കും.  തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ്  എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസുകൾ. . അംബാരി ഉത്സവ് എന്ന പേരിട്ടിരിക്കുന്ന ബസിൽ 40 പേർക്ക് കിടന്നു യാത്ര ചെയ്യാം.

വോൾവോയുടെ  ബിഎസ് 6 –9600 ശ്രേണിയിൽപെട്ട 14.95 മീറ്റർ നീളം വരുന്ന ബസിൽ  ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എബിഎസ് ബ്രേക്ക്, 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റം, ട്യൂബ് ലെസ് ടയറുകൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബർത്തിലും റീഡിങ് എൽഇഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റ്, വിൻഡോ കർട്ടൻ എന്നിവയും ഒരുക്കിയിട്ടുണ്ട്

ADVERTISEMENT

കേരളത്തിലേക്ക് കൂടുതൽ സ്‌ലീപ്പർ ബസുകൾ

ആദ്യഘട്ടത്തിൽ 8 സ്‌ലീപ്പർ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് നിലവുള്ള എസി മൾട്ടി ആക്സിൽ സെമി സ്‌ലീപ്പറിന് പകരമാണ് സ്‌ലീപ്പർ സർവീസ് ആരംഭിക്കുന്നത്. എറണാകുളത്തേക്ക്  രണ്ടും തൃശൂരിലേക്ക് ഒന്നും സ്‌ലീപ്പർ സർവീസുകൾ നിലവിലുണ്ട്. എറണാകുളത്തേക്ക് സ്‌ലീപ്പറിൽ 1500 രൂപയും തൃശൂരിലേക്ക് 1400 രൂപയുമാണ് നിരക്ക്. കേരള ആർടിസി സ്വിഫ്റ്റ് കഴിഞ്ഞ വർഷം  ആരംഭിച്ച 8  വോൾവോ  മൾട്ടി ആക്സിൽ ഗജരാജ സ്‌ലീപ്പർ സർവീസുകൾ  മികച്ച വരുമാനമാണ് നേടുന്നത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 4 വീതം ബസുകളാണ് ഓടുന്നത്. 

ADVERTISEMENT

റിസർവേഷനും ടിക്കറ്റ് നിരക്കും ഉടൻ

അംബാരി ഉത്സവ് ബസുകളുടെ ഓൺലൈൻ റിസർവേഷനും ടിക്കറ്റ് നിരക്കും അടുത്ത ദിവസം പ്രഖ്യാപിക്കും. കൂടുതൽ ബസുകൾ വരുന്നതോടെ മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ  നിന്ന് എറണാകുളത്തേക്കും അംബാരി ഉത്സവ് സർവീസുകൾ ആരംഭിക്കും.  ബെംഗളൂരുവിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നോൺ എസി  സ്‌ലീപ്പർ സർവീസും തുടങ്ങും. ചുരം പാതകളിലൂടെ പരീക്ഷണ ഓട്ടം വിജയിച്ചാൽ മലബാർ മേഖലയിലേക്കും മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസുകൾ ആരംഭിക്കും. കർണാടക ആർടിസിക്ക് മികച്ച വരുമാനം ലഭിക്കുന്ന കേരളം, തെലങ്കാന, സെക്ടറുകളിലേക്ക് കൂടുതൽ പ്രീമിയം ക്ലാസ്  സർവീസുകൾ ഈ വർഷം  ആരംഭിക്കും. 

ADVERTISEMENT

ജി.പ്രശാന്ത് (കേരള മേഖല ലെയ്സൺ ഓഫിസർ, കർണാടക ആർടിസി) 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT