‘പെഡൽ ശാല’ സൈക്കിളിങ് പരിശീലന പദ്ധതി വ്യാപിപ്പിച്ച് ഡൽറ്റ് സൈക്കിളോട്ടം പഠിച്ച്, ചുറ്റിക്കറങ്ങാം
ബെംഗളൂരു ∙ നഗരത്തിൽ പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘പെഡൽ ശാല’ സൈക്കിളിങ് പരിശീലന പദ്ധതി വ്യാപിപ്പിച്ച് നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്). പ്രധാന റോഡുകളിൽ സൈക്കിൾ ട്രാക്കുകൾ സ്ഥാപിച്ചതോടെ, സുരക്ഷിതമായി സൈക്കിൾ ഓടിക്കാൻ പരിശീലനം നൽകാൻ ആരംഭിച്ച പദ്ധതിയാണിത്. ഗോ

ബെംഗളൂരു ∙ നഗരത്തിൽ പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘പെഡൽ ശാല’ സൈക്കിളിങ് പരിശീലന പദ്ധതി വ്യാപിപ്പിച്ച് നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്). പ്രധാന റോഡുകളിൽ സൈക്കിൾ ട്രാക്കുകൾ സ്ഥാപിച്ചതോടെ, സുരക്ഷിതമായി സൈക്കിൾ ഓടിക്കാൻ പരിശീലനം നൽകാൻ ആരംഭിച്ച പദ്ധതിയാണിത്.
ഗോ ഗ്രീൻ ഗോ സൈക്കിളിങ്, സിറ്റിസൻ ഫോർ സസ്റ്റെയ്നബിലിറ്റി, കർണാടക ബൈസിക്കിൾ ഡീലേഴ്സ് അസോസിയേഷൻ, ബാംഗ്ലൂർ ബൈസൈക്കിളിങ് സ്കൂൾ, ഡെക്കാത്തലൺ എന്നിവയുടെ സഹകരണത്തോടെ 15 ഇടങ്ങളിലാണ് പരിശീലനം നൽകുന്നത്. ഞായറാഴ്ച കബ്ബൺ പാർക്കിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ പ്രായക്കാരായ 120 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.
ഡോക്കിങ് സ്റ്റേഷനുകൾ കാര്യക്ഷമമാക്കണം
ഡോക്കിങ് സ്റ്റേഷനുകളിൽ സൈക്കിൾ പൂട്ടിവയ്ക്കാനുള്ള സംവിധാനങ്ങൾ മറ്റും നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സൈക്കിളുകൾ സുരക്ഷിതമായി പൂട്ടിവയ്ക്കാൻ സ്ഥാപിച്ച ഇരുമ്പുതൂണുകൾ ചർച്ച് സ്ട്രീറ്റിൽ ഉൾപ്പെടെ തകർന്ന നിലയിലാണ്. ചിലയിടങ്ങളിൽ തൂണുകൾ അറുത്തു മാറ്റിയിട്ടുണ്ട്. സൈക്കിൾ ഷെയറിങ് പദ്ധതിയുടെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കൂടുതൽ ഡോക്കിങ് കേന്ദ്രങ്ങൾ നിർമിച്ചത്. സിസിടിവി ഉൾപ്പെടെ സ്ഥാപിക്കണമെന്ന് സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടു.
നഗരത്തിന്റെ ശീലമായി തീരുന്നു...
‘കോവിഡും തുടർന്നുവന്ന ലോക്ഡൗണും നഗരത്തിന്റെ പതിവ് യാത്രാശീലങ്ങളെയാണ് മാറ്റിമറിച്ചത്. 5 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർ പരിശീലനം തേടിയെത്തുന്നുണ്ട്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും സൈക്കിൾ പരിശീലനത്തിനൊപ്പം റിപ്പയറിങ് പരിശീലനവും നൽകുന്നുണ്ട്. രാവിലെ 9 മുതൽ 1 വരെയാണ് പരിശീലന സമയം.’
∙ പരാഗ് പട്ടാങ്കർ (കോഓർഡിനേറ്റർ, ബാംഗ്ലൂർ ബൈസൈക്കിളിങ് സ്കൂൾ)