ബെംഗളൂരു∙ ബെംഗളൂരുവിനെ സമീപ ജില്ലകളിലെ 12 ‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അടുത്ത വർഷം മാർച്ചോടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 280 കിലോമീറ്റർ ദൂരം വരുന്ന റോഡ് 6 ദേശീയപാതകളേയും 8 സംസ്ഥാനപാതകളേയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ബെംഗളൂരുവിനെ സമീപ ജില്ലകളിലെ 12 ‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന  സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അടുത്ത വർഷം മാർച്ചോടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 280 കിലോമീറ്റർ ദൂരം വരുന്ന റോഡ് 6 ദേശീയപാതകളേയും 8 സംസ്ഥാനപാതകളേയുമാണ്  ബന്ധിപ്പിക്കുന്നത്. 331 ഗ്രാമങ്ങളിലൂടെ പാത കടന്നുപോകുന്നു. ദൊബാസ്പേട്ട്, ദൊഡ്ബല്ലാപുര, ദേവനഹള്ളി, സുള്ളിബലെ, ഹൊസ്കോട്ടെ, സർജാപുര, അത്തിബലെ, ആനേക്കൽ, തട്ടേക്കര, കനക്പുര, രാമനഗര, മാഗഡി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. 

കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല  പദ്ധതിയിൽപെടുത്തി 15,000 കോടിരൂപ ചെലവഴിച്ചാണ് റിങ് റോഡ് നിർമിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) യും 40 ശതമാനം കർണാടക സർക്കാരുമാണ് വഹിക്കുന്നത്. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിക്ക് 2005ൽ സർക്കാർ രൂപരേഖ തയാറാക്കിയത്. എന്നാൽ നിർമാണ ചെലവ് വഹിക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് തുടർനടപടികൾ നിലച്ചു.  നിലവിലെ 2 വരി റോഡ് 4 വരിയായും ചിലയിടങ്ങളിൽ 6 വരിയായുമാണ് വികസിപ്പിക്കുന്നത്. റോഡ് നിർമാണത്തിന് കർണാടകയിൽ 1009 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ബെന്നാർഘട്ടെ വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിന് ആദ്യം പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നില്ല. വനമേഖലയിൽ 8 കിലോമീറ്റർ ദൂരം മേൽപാലം നിർമിക്കാൻ എൻഎച്ച്എഐ തയ്യാറായതോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.