ബെംഗളൂരു∙ പുതിയ സർക്കാരിനു കീഴിലെ ആദ്യ നിയമസഭാ സമ്മേളന ദിനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഉൾപ്പെടെയുള്ളവർ സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. കെ.ജെ ജോർജ് ഉൾപ്പെടെയുള്ള 8 മന്ത്രിമാരും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഉൾപ്പെടെ നൂറോളം പേരാണ് ഇന്നലെ പ്രോടെം സ്പീക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പുതിയ സർക്കാരിനു കീഴിലെ ആദ്യ നിയമസഭാ സമ്മേളന ദിനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഉൾപ്പെടെയുള്ളവർ സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.കെ.ജെ ജോർജ് ഉൾപ്പെടെയുള്ള 8 മന്ത്രിമാരും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഉൾപ്പെടെ നൂറോളം പേരാണ് ഇന്നലെ പ്രോടെം സ്പീക്കർ ആർ.വി.ദേശ്പാണ്ഡെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തത്.

വിധാൻസൗധയ്ക്ക് ചുറ്റും ഗോമൂത്രം തളിച്ച് ശുദ്ധികലശം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ.

16–ാം നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ദേശ്പാണ്ഡെ ഗവർണർ താവർചന്ദ് ഗെലോട്ട് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. നാളെ വരെ നടക്കുന്ന സമ്മേളനത്തിൽ 224 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. ഇതു കൂടാതെ പുതിയ സ്പീക്കറെയും തിരഞ്ഞെടുക്കും. 

ADVERTISEMENT

കാളവണ്ടിയിൽ മണ്ഡ്യ എംഎൽഎ

വിജയപുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ഹിന്ദുത്വത്തിന്റെയും ഗോമാതാവിന്റെയും പേരിലും കോൺഗ്രസിന്റെ ചന്നഗിരി എംഎൽഎ ബസവരാജ് ശിവഗംഗ പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാറിന്റെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് വ്യക്തികളുടെ പേരില്ല മറിച്ച് ദൈവത്തിന്റെയും ഭരണഘടനയുടെയും നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ഉറപ്പുവരുത്താൻ പ്രോടെം സ്പീക്കർ നിയമസഭാ സെക്രട്ടറി എം.കെ വിശാലാക്ഷിക്ക് നിർദേശം നൽകി.

മുൻ മന്ത്രി ആർ.അശോക, ബിജെപി മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി സൗഹൃദം പങ്കിടുന്നു
ADVERTISEMENT

സിദ്ധരാമയ്യ ദൈവനാമത്തിലും ശിവകുമാർ ആത്മീയ ഗുരുവായ ഗംഗാധര അജ്ജയ്യയുടെ പേരിലും കോൺഗ്രസിന്റെ ഇഖ്ബാൽ ഹുസൈൻ വോട്ടർമാരുടെ പേരിലുമാണ് പ്രതിജ്ഞയെടുത്തത്. ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും നിയമസഭയിലെത്തിയ ഖനി വ്യവസായി ജി.ജനാർദ്ദന റെഡ്ഡി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വാസമുള്ള കൊപ്പാളിലെ ‘അഞ്ജനാദ്രി’യുടെ പേരിലാണ് പ്രതിജ്ഞയെടുത്തത്. മൈസൂരു ചാമുണ്ഡേശ്വരിയിലെ ദൾ എംഎൽഎ ജി.ടി ദേവെഗൗഡ ചാമുണ്ഡേശ്വരി ദേവിയുടെ പേരിലും.

സമ്മേളനം തുടങ്ങുന്നതിനു മുൻപായി ശിവകുമാർ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയുടെയും ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെയും വസതികളിലെത്തി ആശീർവാദം തേടിയിരുന്നു. തുടർന്ന് സഭയിലെത്തിയ അദ്ദേഹം ബിജെപി നേതാക്കളായ ബസവരാജ് ബൊമ്മെ, ആർ.അശോക, അരഗ ജ്ഞാനേന്ദ്ര തുടങ്ങിയവർക്കും ജി.ജനാർദ്ദന റെഡ്ഡിക്കും ഒപ്പം നിന്നു ഫോട്ടോയുമെടുത്തു. മണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ കാളവണ്ടിയിലാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

ADVERTISEMENT

സമ്മേളനത്തിനു മുൻപ് ‘ഗോമൂത്ര’ ശുദ്ധീകരണം

സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് കോൺഗ്രസ് പ്രവർത്തകർ ഭരണസിരാകേന്ദ്രമായ വിധാൻസൗധയ്ക്കു മുന്നിൽ ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി. ബിജെപിയുടെ 40% കമ്മിഷൻ അഴിമതി സർക്കാരിനെ പടിയിറക്കി ശുദ്ധീകരിക്കുന്നതിന്റെ  ഭാഗമാണിതെന്ന് അവർ പറഞ്ഞു. പൂജാരിയുമായെത്തി സൗധയ്ക്കു മുന്നിൽ പൂജ നടത്തിയ ശേഷമായിരുന്നു ശുദ്ധീകരണം.

അതേസമയം കോൺഗ്രസ് നേതാക്കളോ സാമാജികരോ ഇതിനു നേരിട്ടു സാക്ഷികളായില്ല.. ബിജെപി സർക്കാരിനെ ഒഴിപ്പിച്ച് വിധാൻ സൗധ ഗോമൂത്രവും ഡെറ്റോളും കൊണ്ടു ശുചീകരിക്കുമെന്ന് ജനുവരിയിൽ ശിവകുമാർ പറഞ്ഞിരുന്നു. ഇതിനിടെ തന്റെ സർക്കാരിനെതിരെ ഉന്നയിച്ച 40% കമ്മിഷൻ അഴിമതി ആരോപണം തെളിയിക്കാൻ ബസവരാജ് ബൊമ്മെ സിദ്ധരാമയ്യ സർക്കാരിനെ വെല്ലുവിളിച്ചു.