ബെട്ടഹലസൂരു മെട്രോ സ്റ്റേഷൻ നിർമാണത്തിന് ആദ്യഗഡു നൽകി
ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷൻ നിർമാണത്തിന് എംബസി ഗ്രൂപ്പ് വീണ്ടും മുന്നോട്ടു വന്നതോടെ കെആർ പുരം–വിമാനത്താവള പാതയിൽ പിന്നെയും സ്ഥാനം പിടിച്ച് ബെട്ടഹലസൂരു സ്റ്റേഷൻ. നിർമാണത്തിനുള്ള ആദ്യ ഗഡു ഒരു കോടി രൂപ ബിഎംആർസിക്കു കൈമാറിയതായി എംബസി ഗ്രൂപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഉടൻ

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷൻ നിർമാണത്തിന് എംബസി ഗ്രൂപ്പ് വീണ്ടും മുന്നോട്ടു വന്നതോടെ കെആർ പുരം–വിമാനത്താവള പാതയിൽ പിന്നെയും സ്ഥാനം പിടിച്ച് ബെട്ടഹലസൂരു സ്റ്റേഷൻ. നിർമാണത്തിനുള്ള ആദ്യ ഗഡു ഒരു കോടി രൂപ ബിഎംആർസിക്കു കൈമാറിയതായി എംബസി ഗ്രൂപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഉടൻ ഒപ്പുവയ്ക്കും. ബാഗലൂർ ക്രോസ്, ദൊഡജ്ജാല സ്റ്റേഷനുകൾക്കിടയിലാണ് ബെട്ടഹലസൂരു സ്റ്റേഷന്റെ സ്ഥാനം. 140 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. യെലഹങ്ക വ്യോമസേനാത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണിത്. 2020 ഏപ്രിലിലാണ് സ്റ്റേഷൻ നിർമിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എംബസി ഗ്രൂപ്പ് രംഗത്തെത്തിയത്. എന്നാൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കമ്പനി പിന്മാറി. തുടർന്ന് സ്റ്റേഷൻ നിർമാണം ഉപേക്ഷിച്ചതായി ബിഎംആർസി പ്രഖ്യാപിച്ചു. എന്നാൽ, തുടർചർച്ചകളിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു.
ചിക്കജാലയ്ക്ക് അംഗീകാരം
യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് അവസാന നിമിഷം പാതയിലേക്കു കൂട്ടിച്ചേർത്ത ചിക്കജാല സ്റ്റേഷനു സംസ്ഥാന സർക്കാരിന്റെ ഉന്നതാധികാര സമിതി അംഗീകാരം നൽകി. ബെട്ടഹലസൂരു , ദൊഡജ്ജാല സ്റ്റേഷനുകൾക്കു ഇടയിലാണ് ചിക്കജാല. ബാഗ്‌മനേ, സെഞ്ചുറി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ 120 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷൻ നിർമിക്കുക. ഇതോടെ 36 കിലോമീറ്റർ പാതയിലെ സ്റ്റേഷനുകളുടെ എണ്ണം 17 ആയി. 2026 ജൂണിലാകും പാതയിൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുക.
ഇന്ദിര നഗറിൽ പാർക്കിങ് പ്രശ്നം
ഇന്ദിരാനഗർ മെട്രോ സ്റ്റേഷനോട് ചേർന്നുള്ള വാണിജ്യകേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സ്റ്റേഷനിലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്കിങ് കേന്ദ്രം വേണമെന്ന ആവശ്യം മറികടന്നാണ് ബിഎംആർസി വാണിജ്യ കേന്ദ്രം നിർമിച്ചത്. 2 നിലകളുള്ള കേന്ദ്രത്തിൽ 25 കടകളുണ്ടാകും. നിലവിൽ സ്റ്റേഷനിൽ പാർക്കിങ് സൗകര്യം ഇല്ലാത്തത് പ്രദേശത്ത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതി വ്യാപകമാണ്.
മദ്യവുമായി യാത്ര: അനുമതി പരിഗണനയിൽ
ഡൽഹി മാതൃകയിൽ നമ്മ മെട്രോയിലും മദ്യവുമായി യാത്ര ചെയ്യാനുള്ള അനുമതി പരിഗണനയിലെന്ന് ബിഎംആർസി സൂചിപ്പിച്ചു. യാത്രക്കാർക്കു ബുദ്ധിമുട്ട് ഒഴിവാക്കാനാണു നിലവിൽ ഇതിനു വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് എംഡി അൻജൂം പർവേസ് പറഞ്ഞു. എന്നാൽ, വിലക്ക് പിൻവലിക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ ഡൽഹി മെട്രോ അധികൃതരുടെ ഉപദേശം തേടും. മറ്റു നഗരങ്ങളിലെ മെട്രോകളുടെ മാതൃകകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് 2 കുപ്പി വരെ മദ്യം കൊണ്ടു പോകാനാണ് ഡൽഹി മെട്രോ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. സീൽ പൊട്ടിക്കാത്ത കുപ്പികൾക്കാണ് അനുമതി.