ബിഎംടിസിക്ക് പ്രിയമേറുന്നു; വരുന്നു, 900 ഇ–ബസ് കൂടി
ബെംഗളൂരു ∙ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വാടക അടിസ്ഥാനത്തിൽ കൂടുതൽ ഇ– ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. 2–3 മാസത്തിനുള്ളിൽ ഇത്തരത്തിൽ 900 ബസുകൾ നിരത്തിലിറക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ശക്തി’ പദ്ധതി കൂടി ആരംഭിച്ചതോടെ, ഇതര യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായതായാണ് ബിഎംടിസിയുടെ

ബെംഗളൂരു ∙ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വാടക അടിസ്ഥാനത്തിൽ കൂടുതൽ ഇ– ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. 2–3 മാസത്തിനുള്ളിൽ ഇത്തരത്തിൽ 900 ബസുകൾ നിരത്തിലിറക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ശക്തി’ പദ്ധതി കൂടി ആരംഭിച്ചതോടെ, ഇതര യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായതായാണ് ബിഎംടിസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം വേണ്ടത്ര ബസുകളില്ലെന്ന പരാതിയും വ്യാപകമായുണ്ട്. തുടർന്ന് 2000 ബസുകൾ കൂടി വാങ്ങാൻ ബിഎംടിസി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് 900 ഇ–ബസുകളും.
ചെലവു കുറയ്ക്കാൻ വാടകക്കരാർ
ഡീസൽ ബസുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കുറവായതിനാലാണ് ഇ– ബസുകൾ കൂടുതലായി വാങ്ങുന്നത്. വാടക കരാർ വ്യവസ്ഥയിൽ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ബിഎംടിസി ബസുകൾ പുറത്തിറക്കുക. നിലവിൽ ഓടുന്ന 300 ഇലക്ട്രിക് ബസുകൾ 10 വർഷത്തെ വാടക കരാറിലാണ് ഓടുന്നത്. ഒരു കിലോമീറ്ററിന് 51.67 രൂപ കമ്പനിക്ക് ബിഎംടിസി നൽകണം. ഡ്രൈവറെ കമ്പനി നിയമിക്കുമെങ്കിലും കണ്ടക്ടർ ബിഎംടിസി ജീവനക്കാരനായിരിക്കും. ബസ് ചാർജിങ് സംവിധാനവും അറ്റകുറ്റപ്പണികളുടെ ചെലവും കമ്പനി വഹിക്കും. ഒറ്റ ചാർജിങ്ങിൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.
13000 ജീവനക്കാരെ നിയമിക്കും: രാമലിംഗ റെഡ്ഡി, ഗതാഗത മന്ത്രി
‘‘ഇ–ബസുകളുടെ ഉയർന്ന വില നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ബിഎംടിസിക്ക് അധിക ബാധ്യത വരുത്തും. അതിനാലാണ് സ്വകാര്യ കമ്പനികളുമായി വാടക കരാർ വ്യവസ്ഥയിൽ ബസോടിക്കുന്നത്. പുതുതായി 13,000 ജീവനക്കാരെ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്’’