ബെംഗളൂരു∙ ക്ഷീരകർഷകർക്ക് കൂടുതൽ സംഭരണ വില നൽകുന്നതിന്റെ ഭാഗമായി നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. നിലവിൽ കർഷകർക്ക് കർണാടക മിൽക് ഫെഡറേഷൻ നൽകുന്ന സംഭരണ വിലയേക്കാൾ കൂടുതൽ സ്വകാര്യ ഡെയറികൾ നൽകുന്ന സാഹചര്യത്തിൽ വില കൂട്ടാതെ കഴിയില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് നിയമനിർമാണ കൗൺസിലിൽ ചോദ്യത്തിന്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ക്ഷീരകർഷകർക്ക് കൂടുതൽ സംഭരണ വില നൽകുന്നതിന്റെ ഭാഗമായി നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. നിലവിൽ കർഷകർക്ക് കർണാടക മിൽക് ഫെഡറേഷൻ നൽകുന്ന സംഭരണ വിലയേക്കാൾ കൂടുതൽ സ്വകാര്യ ഡെയറികൾ നൽകുന്ന സാഹചര്യത്തിൽ വില കൂട്ടാതെ കഴിയില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് നിയമനിർമാണ കൗൺസിലിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.  കർഷകർക്ക് സംഭരണ വിലയായി  വിവിധ യൂണിയനുകൾ ലീറ്ററിന് 32 –35 രൂപവരെയാണ് നൽകുന്നത്.

സ്വകാര്യ ഡെയറികൾ 40–45 രൂപവരെ നൽകുന്നുണ്ട്. സംഭരണ വില ലീറ്ററിന് 5 രൂപയെങ്കിലും കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം. കേരളത്തിലെ മിൽമ കർണാടകയിലെ അയൽജില്ലകളിൽ നിന്ന് കൂടിയ വിലയ്ക്ക് പാൽസംഭരണം നടത്താൻ നീക്കം നടത്തുന്നതിനിടെയാണ്  മന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം നവംബറിലാണ് നന്ദിനി പാൽ വില ലീറ്ററിന് 2 രൂപ വർധിപ്പിച്ചത്.

ADVERTISEMENT

ആരോപണം: കേരളത്തിലേക്ക് സംഘത്തെ ‌അയയ്ക്കും

ബെംഗളൂരു∙ കർണാടക നൽകുന്ന നന്ദിനി പാലിന് ഗുണമേന്മയില്ലെന്ന കേരളമന്ത്രി ചിഞ്ചുറാണിയുടെ ആരോപണത്തെ തുടർന്ന് ഇതുറപ്പാക്കാനായി കേരളത്തിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കടേഷ് നിയമസഭയിൽ പറഞ്ഞു. സഭാ സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിച്ച ബിജെപി അംഗം എൻ.രവി കുമാർ, നന്ദിനി പാൽ മികച്ചതാണെന്ന് സർക്കാർ വാർത്താ കുറിപ്പ് ഇറക്കണമെന്ന് ആവശ്യപ്പെട്ടു.

ADVERTISEMENT

കേരളത്തിനു നൽകിയ നന്ദിനി പാൽ മോശമാണെന്നുള്ള ലാബ് റിപ്പോർട്ടോ, ഇത്തരമൊരു പരാതിയോ  ലഭിച്ചിട്ടില്ലെന്ന് തുടർന്ന് മന്ത്രി വിശദമാക്കി. ഒരു പതിറ്റാണ്ടിലേറെയായി ഓണം പോലുള്ള ഉത്സവകാലങ്ങളിലും മറ്റും മിൽമയ്ക്ക് ശരാശരി പ്രതിദിനം 2 ലക്ഷം ലീറ്റർ പാലാണ് നന്ദിനി നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിലേക്കു വിപണി വ്യാപിപ്പിക്കാനുള്ള നീക്കം കർണാടക നടത്തിയപ്പോഴാണ് മന്ത്രി ചിഞ്ചുറാണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ ഈ ശ്രമം താത്കാലികമായി ഉപേക്ഷിച്ച കർണാടക മിൽക് ഫെഡറേഷൻ  കേരളത്തിൽ കൂടുതൽ ഔട്ട്ലറ്റുകൾ ആരംഭിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.