ബയ്യപ്പനഹള്ളി–കെആർ പുരം നമ്മ മെട്രോ മേൽപാലം വരാൻ കാത്തിരിപ്പ് എത്രനാൾ?
ബെംഗളൂരു∙ നമ്മ മെട്രോ ബയ്യപ്പനഹള്ളി–കെആർ പുരം പാത തുറക്കുന്നതോടെ കെആർ പുരം റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള കാൽനടമേൽപാല നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓൾഡ് മദ്രാസ് റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ബെംഗളൂരു–കോലാർ ദേശീയപാത എന്നിവ സംഗമിക്കുന്ന

ബെംഗളൂരു∙ നമ്മ മെട്രോ ബയ്യപ്പനഹള്ളി–കെആർ പുരം പാത തുറക്കുന്നതോടെ കെആർ പുരം റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള കാൽനടമേൽപാല നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓൾഡ് മദ്രാസ് റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ബെംഗളൂരു–കോലാർ ദേശീയപാത എന്നിവ സംഗമിക്കുന്ന കെആർപുരത്ത് ഏറെ ബുദ്ധിമുട്ടിയാണ് കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത്.
തിരക്കേറിയ ജംക്‌ഷനിൽ മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ അപകടങ്ങളും കൂടി. പാലം നിർമിക്കുന്നതിനു റെയിൽവേയുടെ അധീനതയിലുള്ള ഭൂമി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷന് വിട്ടുനൽകിയിരുന്നു. എന്നാൽ നിർമാണ പ്രവൃത്തികൾ കാര്യമായി നടന്നില്ല. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ട്രെയിനുകൾ എത്തുന്ന കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാണ് കൂടുതൽ മലയാളികളും ഔട്ടർ റിങ് റോഡ്, വൈറ്റ്ഫീൽഡ് ഭാഗത്തേയ്ക്കു പോകുന്നത്.
കെആർ പുരം–വിമാനത്താവള മെട്രോ പാത കൂടി വരുന്നതോടെ തിരക്ക് ഇനിയും വർധിക്കും. കെആർ പുരം –ബയ്യപ്പനഹള്ളി പാത ഈ മാസം അവസാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
മേൽപാലം നിർമിക്കുന്നത് 3 ഘട്ടങ്ങളിലായി
കെആർ പുരത്ത് മേൽപാലം നിർമിക്കുന്നത് 3 ഘട്ടങ്ങളിലായെന്നു ബിഎംആർസി. ആദ്യം പർപ്പിൾ ലൈനിലെ കെആർ പുരം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് മേൽപാലം നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ വിമാനത്താവള പാതയുടെ ഇന്റർചേഞ്ച് സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് പാലം നിർമിക്കുക. മൂന്നാംഘട്ടത്തിൽ നവീകരിക്കുന്ന കെആർ പുരം സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചും മേൽപാലം നിർമിക്കും.