ബെംഗളൂരു ∙ വഴിയിൽ കുടുങ്ങിയാൽ പകരം ബസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ കേരള ആർടിസി കാണിക്കുന്ന അലംഭാവം യാത്രക്കാരെ അകറ്റുന്നു. ബെംഗളൂരുവിൽ സ്പെയർ ബസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല. ബെംഗളൂരുവിൽ നിന്നുള്ള പ്രതിദിന സർവീസുകളിൽ ഭൂരിഭാഗവും കെഎസ്ആർടിസി സ്വിഫ്റ്റിലേക്കു മാറ്റിയിട്ടും യാത്രാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വഴിയിൽ കുടുങ്ങിയാൽ പകരം ബസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ കേരള ആർടിസി കാണിക്കുന്ന അലംഭാവം യാത്രക്കാരെ അകറ്റുന്നു. ബെംഗളൂരുവിൽ സ്പെയർ ബസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല. ബെംഗളൂരുവിൽ നിന്നുള്ള പ്രതിദിന സർവീസുകളിൽ ഭൂരിഭാഗവും കെഎസ്ആർടിസി സ്വിഫ്റ്റിലേക്കു മാറ്റിയിട്ടും യാത്രാ ദുരിതത്തിന് കാര്യമായി കുറവ് വന്നിട്ടില്ല. യന്ത്ര തകരാർ കാരണമോ അപകടത്തിൽപെട്ടാലോ പകരം ബസ് ലഭിക്കാൻ വൈകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. എസി സ്ലീപ്പർ, എസി സീറ്റർ, നോൺ എസി ഡീലക്സ് വിഭാഗങ്ങളിലായി 30–35 സർവീസുകളാണ് സ്വിഫ്റ്റ് ബെംഗളൂരു റൂട്ടിൽ ഓടിക്കുന്നത്. ഇതിൽ ഒരു ബസ് സർവീസിനിടെ തകരാറിലായാൽ പകരം ഓടിക്കാൻ ഒരു സ്പെയർ ബസ് പോലും സ്വിഫ്റ്റിനില്ല.

പകരം കേരള ആർടിസിയുടെ കാലപഴക്കമേറിയ ഡീലക്സ്, എക്സ്പ്രസ് ബസുകളാണ് ഏർപ്പെടുത്തുന്നത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും ഏർപ്പെടുത്തുന്ന സ്പെഷൽ ബസുകൾ വഴിയിൽ കുടുങ്ങിയാലും സമാന അവസ്ഥയാണ്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 4 വീതം മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഒരു ബസ് തകരാറിലായാൽ പകരം ഏർപ്പെടുത്തുന്നത് നോൺ എസി ബസുകളാണ്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കികിട്ടണമെങ്കിൽ ആഴ്ചകൾ കാത്തിരിക്കണം. ഇത് സംബന്ധിച്ചുള്ള പരാതികൾ നൽകിയിട്ടും കൃത്യമായ മറുപടി പോലും ലഭിക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

ADVERTISEMENT

ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ പരിഗണനയില്ല കേരള ആർടിസിയുടെ സംസ്ഥാനാന്തര സർവീസുകളിൽ ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ മുതിർന്നവർക്കും കുട്ടികൾക്കും ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യം. നിലവിൽ, ബസിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്താൽ മാത്രമാണ് കുട്ടികൾക്കുള്ള നിരക്കിളവ് ലഭിക്കുന്നത്. 5–12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് 50% നിരക്കിളവാണ് നൽകുന്നത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് യാതൊരു ഇളവും നൽകുന്നുമില്ല.

കർണാടക ആർടിസിയുടെ സംസ്ഥാനാന്തര ബസുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് പ്രത്യേകമായി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് നോൺ എസി ബസുകളിൽ (രാജഹംസ, സാരിഗ, വൈഭവ് ) 50 ശതമാനവും പ്രീമിയം ക്ലാസ് ബസുകളിൽ (ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, അംബാരി എസി സ്ലീപ്പർ, നോൺ എസി സ്ലീപ്പർ) 75 ശതമാനവും നിരക്കിളവ് ലഭിക്കും. കർണാടകയിൽ താമസിക്കുന്ന 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നോൺ എസി ബസുകളിൽ 25 ശതമാനവും നിരക്കിളവ് ലഭിക്കും.

English Summary:

Discover the Major Travel Woes Faced by Passengers due to Kerala RTC's (KSRTC) Laxity