കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതം മറികടക്കാൻ ബിബിഎംപി കർമപദ്ധതി
ബെംഗളൂരു∙ നഗരത്തിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതം നേരിടാൻ 269 നടപടികൾ ഉൾപ്പെടുന്ന കർമ പദ്ധതി ബിബിഎംപി പുറത്തിറക്കി. ബെംഗളൂരു ക്ലൈമറ്റ് ആക്‌ഷൻ പ്ലാൻ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്.ഇതോടെ കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ രാജ്യാന്തര

ബെംഗളൂരു∙ നഗരത്തിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതം നേരിടാൻ 269 നടപടികൾ ഉൾപ്പെടുന്ന കർമ പദ്ധതി ബിബിഎംപി പുറത്തിറക്കി. ബെംഗളൂരു ക്ലൈമറ്റ് ആക്‌ഷൻ പ്ലാൻ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്. ഇതോടെ കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ രാജ്യാന്തര നിലവാരമുള്ള കർമ പദ്ധതിയുള്ള രാജ്യത്തെ മൂന്നാമത്തെ നഗരമായി ബെംഗളൂരു മാറി.
2050 ൽ കാർബൺ ബഹിർഗമനം പൂർണമായും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിബിഎംപി അറിയിച്ചു. വിവിധ നടപടികളിലൂടെ ഘട്ടം ഘട്ടമായി കാർബൺ ബഹിർഗമന തോത് കുറയ്ക്കും. ലോകത്തെ 100 പ്രധാന നഗരങ്ങളിലെ മേയർമാർ അംഗങ്ങളായ സി40 കൺട്രീസ് എന്ന പരിസ്ഥിതി സംഘടനയുടെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. 25 സർക്കാർ ഏജൻസികളുമായി കൂടിയാലോചിച്ച് വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഡബ്ല്യുആർഐ) കർമപദ്ധതി തയാറാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്ലൈമറ്റ് ആക്‌ഷൻ സെല്ലിനു ബിബിഎംപി രൂപം നൽകും. ഒപ്പം പദ്ധതി വിജയത്തിൽ എത്തിക്കാൻ ജനങ്ങളുടെ സഹകരണം വേണമെന്നും ബിബിഎംപി അഭ്യർഥിച്ചു.