ബെംഗളൂരു∙ വാഹനാപകടങ്ങൾ കുറച്ച് യാത്രാ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം ബിഎംടിസി ബസുകളിൽ സ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ പരീക്ഷണാർഥം 10 ബസുകളിലാണ് ഇതു ഘടിപ്പിച്ചത്. ബസ് സർവീസുകൾ നിരന്തരം നിരീക്ഷിച്ച് അടിയന്തര സാഹചര്യങ്ങളിൽ അപകട മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. പരസ്പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ വാഹനാപകടങ്ങൾ കുറച്ച് യാത്രാ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം ബിഎംടിസി ബസുകളിൽ സ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ പരീക്ഷണാർഥം 10 ബസുകളിലാണ് ഇതു ഘടിപ്പിച്ചത്. ബസ് സർവീസുകൾ നിരന്തരം നിരീക്ഷിച്ച് അടിയന്തര സാഹചര്യങ്ങളിൽ അപകട മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. പരസ്പരം ഘടിപ്പിച്ച വിഡിയോ സെൻസർ ക്യാമറ, ഡ്രൈവർ മോണിറ്ററിങ് സിസ്റ്റം, ജിപിഎസ് എന്നിവ ഉൾപ്പെടുന്ന മൊബൈൽ 8 കണക്ട് എന്ന ഉപകരണമാണു ബസുകളിൽ ഡ്രൈവറുടെ മുന്നിൽ വലതു ഭാഗത്തായി ഘടിപ്പിച്ചത്. 

ശബ്ദ, വിഡിയോ മുന്നറിയിപ്പുകൾ ഇതിൽ നിന്നു ഡ്രൈവർക്കു ലഭിക്കും. പരീക്ഷണം വിജയിച്ചാൽ മുഴുവൻ ബസുകളിലും സംവിധാനം വ്യാപിപ്പിക്കും.ബിഎംടിസി ബസുകൾ വാഹനാപകടത്തിൽ പെടുന്നത് വ്യാപകമായ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കുന്നത്. കഴിഞ്ഞ മാസം 2 വ്യത്യസ്ത അപകടങ്ങളിൽ 2 പേർ ബിഎംടിസി ബസിടിച്ച് മരിച്ചിരുന്നു. ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഈ 2 സംഭവങ്ങളിലേക്കും നയിച്ചത്.

ADVERTISEMENT

സുരക്ഷ ഉറപ്പാക്കാൻനിരന്തര നിരീക്ഷണം
ബസ് മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് സംവിധാനം ഉറപ്പാക്കും. അനുവദനീയമായ വേഗ പരിധി ബസ് ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കും. ഒപ്പം ഡ്രൈവറുടെ ദൃശ്യങ്ങൾ മുഴുവൻ സമയവും ക്യാമറ പകർത്തും. ഡ്യൂട്ടിക്കിടെ ഡ്രൈവർമാർ ഉറങ്ങുന്നത് ഉൾപ്പെടെ കണ്ടെത്താനാണ് ഇതു ഉപയോഗിക്കുക. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉൾപ്പെടെ തടയാൻ ഇതു സഹായിക്കും.

മെട്രോ മിത്ര ഇനി മുഴുവൻ സ്റ്റേഷനുകളിലേക്കും 
മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ (എആർഡിയു) മെട്രോ മിത്ര ആപ് മുഴുവൻ മെട്രോ സ്റ്റേഷനുകളിലേക്കുമായി പ്രവർത്തനം വ്യാപിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഗ്രീൻ ലൈനിലെ സ്റ്റേഷനുകളിൽ പ്രവർത്തനം ആരംഭിച്ച ആപ്പാണ് പർപ്പിൾ ലൈനിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. പർപ്പിൾ ലൈൻ പൂർണമായും തുറന്നു കൊടുത്തതോടെയുള്ള തിരക്ക് കണക്കിലെടുത്താണ് നടപടി.മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിലാണ് മെട്രോ മിത്രയുടെ സേവനങ്ങൾ ലഭ്യമാക്കുക. സർക്കാർ നിശ്ചയിച്ച 2 കിലോമീറ്ററിനു 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം ആപ്പിന്റെ സർവീസ് ചാർജായി 10 രൂപയാണു നൽകേണ്ടത്. 

ADVERTISEMENT

സേവനങ്ങൾ ലഭ്യമാകാൻ മെട്രോ സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മെട്രോ മിത്ര ക്യുആർ കോഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ഓപ്പൺ ചെയ്യുന്ന ലിങ്കിലൂടെ സ്റ്റേഷന്റെ 5 കിലോമീറ്റർ പരിധിയിൽ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാം. മെട്രോ മിത്രയിലെ ഡ്രൈവർമാർക്കായി പ്രത്യേക സ്റ്റാൻഡ് നിർമിച്ചു നൽകണമെന്നു ബിഎംആർസിയോടു ജില്ലാ കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഊബറിൽ ഇലക്ട്രിക് കാറും
നഗരത്തിൽ ഇലക്ട്രിക് കാർ സർവീസ് ആരംഭിച്ച് വെബ് ടാക്സി കമ്പനിയായ ഊബർ. കമ്പനിയുടെ ഗോ ഗ്രീൻ പദ്ധതി പ്രകാരമാണ് നടപടി. ഇതിനായി ആപ്പിലെ ഗോഗ്രീൻ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണു വേണ്ടത്. ബെംഗളൂരു ടെക് സമ്മിറ്റിൽ മന്ത്രി പ്രിയങ്ക് ഖർഗെ കാർ ഫ്ലാഗ് ഓഫ് ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT