ബെംഗളൂരു– പമ്പ യാത്ര: കൂടുതൽ ബസുമായി കർണാടക; യാത്രക്കാരില്ലെന്ന് കേരളം
ബെംഗളൂരു∙ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ഒരു സർവീസ് കൂടി കർണാടക ആർടിസി ആരംഭിച്ചിട്ടും വേണ്ടത്ര യാത്രക്കാരില്ലെന്ന നിലപാടുമായി കേരള ആർടിസി. നിലവിൽ കേരള ആർടിസിക്കുള്ളത് എരുമേലി വഴിയുള്ള കൊട്ടാരക്കര സർവീസ് മാത്രം. മൈസൂരു വഴിയുള്ള കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സിലും ഒരാഴ്ചയായി

ബെംഗളൂരു∙ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ഒരു സർവീസ് കൂടി കർണാടക ആർടിസി ആരംഭിച്ചിട്ടും വേണ്ടത്ര യാത്രക്കാരില്ലെന്ന നിലപാടുമായി കേരള ആർടിസി. നിലവിൽ കേരള ആർടിസിക്കുള്ളത് എരുമേലി വഴിയുള്ള കൊട്ടാരക്കര സർവീസ് മാത്രം. മൈസൂരു വഴിയുള്ള കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സിലും ഒരാഴ്ചയായി തീർഥാടകരുടെ തിരക്കുണ്ട്. കോവിഡിന് മുൻപ് കേരള ആർടിസി ബെംഗളൂരു–പമ്പ ഡീലക്സ് സർവീസ് നടത്തിയിരുന്നു. പമ്പ സർവീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ലാഭകരമല്ലെന്നാണു കേരള ആർടിസി അധികൃതരുടെ വിശദീകരണം.
ഡിസംബർ 1 മുതലാണ് കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി പമ്പയിലേക്ക് ഐരാവത് എസി ബസ് ആരംഭിച്ചത്. ആദ്യ ആഴ്ചയിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് വാരാന്ത്യങ്ങളിൽ ഒരു അധിക എസി സർവീസ് കൂടി തുടങ്ങിയത്. ശബരിമല സീസണിൽ 6 ബസുകൾ വരെ ഓടിക്കാനുള്ള അനുമതിയാണ് കർണാടക ആർടിസിക്കുള്ളത്. ശബരിമല തീർഥാടകർക്കായി ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് ആരംഭിച്ച സ്പെഷൽ ട്രെയിൻ സർവീസിനും നല്ല തിരക്കുണ്ട്. ചൊവ്വ, ശനി ദിവസങ്ങളിൽ ഹുബ്ബള്ളിയിൽ നിന്നും ബുധൻ, ഞായർ ദിവസങ്ങളിൽ കോട്ടയത്ത് നിന്ന് തിരിച്ചുമാണ് സർവീസ്.
ബെംഗളൂരു–പമ്പ ഐരാവത്
ശാന്തിനഗർ ബസ് ടെർമിനലിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.50നും 2.04നും പുറപ്പെടുന്ന ഐരാവത് എസി ബസുകൾ മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, കോട്ടയം, എരുമേലി വഴി രാവിലെ 6.30നും 6.45നുമാണ് പമ്പയിലെത്തുന്നത്. തിരിച്ച് നിലയ്ക്കലിൽ നിന്ന് വൈകിട്ട് 6നും 6.11നും പുറപ്പെട്ട് രാവിലെ 10.30നും 10.41നും ബെംഗളൂരുവിലെത്തും. ടിക്കറ്റ് നിരക്ക്: 1600, 1750 (ഫ്ലെക്സി). വെബ്സൈറ്റ്: ksrtc.in
ബെംഗളൂരു–എരുമേലി– കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ്
കേരള ആർടിസിയുടെ ബെംഗളൂരു–എരുമേലി–കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് വൈകിട്ട് 4.15നു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു, മാനന്തവാടി, തൊട്ടിൽപാലം, പേരാമ്പ്ര, കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, ഇരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി വഴി രാവിലെ 7.45നു എരുമേലിയിലെത്തും. തിരിച്ച് വൈകിട്ട് 3.55നു എരുമേലിയിലെത്തുന്ന ബസ് രാവിലെ 7.10നു ബെംഗളൂരുവിലെത്തും. 1044, 1201 (ഫ്ലെക്സി). വെബ്സൈറ്റ്: onlineksrtcswift.com.
കോഴിക്കോട്ടേക്ക് പകൽ സർവീസ്
ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ കർണാടക ആർടിസി ഒരു പകൽ സർവീസ് കൂടി പുനരാരംഭിക്കുന്നു. രാവിലെ 6ന് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെട്ടിരുന്ന സാരിഗെ എക്സ്പ്രസ് സർവീസാണ് ജനുവരിയിൽ തുടങ്ങുന്നത്. കോവിഡിനെ തുടർന്ന് 2 വർഷം മുൻപ് നിർത്തിയ സർവീസാണ്. നിലവിൽ കോഴിക്കോട്ടേക്ക് രാവിലെ 10ന് ശാന്തിനഗറിൽ നിന്ന് പുറപ്പെടുന്ന ഐരാവത് എസി ബസ് മാത്രമാണ് പകൽ സർവീസായുള്ളത്. നേരത്തെ കണ്ണൂരിലേക്കുണ്ടായിരുന്ന പകൽ സർവീസ് പിന്നീട് നിർത്തലാക്കി. കോഴിക്കോട് റൂട്ടിൽ നോൺ എസി പല്ലക്കി സ്ലീപ്പർ സർവീസും അടുത്ത മാസത്തോടെ ആരംഭിച്ചേക്കും. നിലവിൽ കണ്ണൂരിലേക്ക് മാത്രമാണ് പല്ലക്കി സ്ലീപ്പർ സർവീസുള്ളത്.