ബെംഗളൂരു ∙ മഴവെള്ളക്കനാലിന് കുറുകെ പാലം നിർമിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ തിരക്കേറിയ കഗദാസപുര മെയിൻ റോഡ് പൊളിച്ചത് സ്ഥിരം യാത്രക്കാരുടെ വഴിമുട്ടിച്ചു. വെർസോവ ലേഔട്ടിലെ കാലപ്പഴക്കമേറിയ പാലമാണ് കഴിഞ്ഞയാഴ്ച പൊളിച്ചുമാറ്റിയത്. ഒരുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് ബിബിഎംപി അധികൃതർ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ മഴവെള്ളക്കനാലിന് കുറുകെ പാലം നിർമിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ തിരക്കേറിയ കഗദാസപുര മെയിൻ റോഡ് പൊളിച്ചത് സ്ഥിരം യാത്രക്കാരുടെ വഴിമുട്ടിച്ചു. വെർസോവ ലേഔട്ടിലെ കാലപ്പഴക്കമേറിയ പാലമാണ് കഴിഞ്ഞയാഴ്ച പൊളിച്ചുമാറ്റിയത്.  ഒരുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് ബിബിഎംപി അധികൃതർ പറയുന്നത്. എന്നാൽ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാതെ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

ബാഗ്‌മനെ ടെക്പാർക്കിനെയും ഓൾഡ് മദ്രാസ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 5 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പൊളിച്ച പാലത്തിന്റെ വശത്തു കൂടിയാണ് കാൽനടയാത്രക്കാർ ഇരുവശങ്ങളിലേക്കും പ്രവേശിക്കുന്നത്. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ ഇതിലൂടെയാണ് കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ ദിവസവും സഞ്ചരിക്കുന്നത്. ജലവിതരണ പൈപ്പുകളും ഭൂഗർഭ കേബിളുകളും തലങ്ങും വിലങ്ങും കിടക്കുന്ന ഇവിടെ ഇവയിൽ കാൽ കുരുങ്ങി അപകടങ്ങൾ സംഭവിക്കുന്നതും കുറവല്ല. 

ADVERTISEMENT

4 കിലോമീറ്റർ അധിക യാത്ര
ജീവൻബീമ നഗർ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ ബദൽ വഴിയിലൂടെ വരാൻ 4 കിലോമീറ്റർ അധികം സഞ്ചരിക്കണം. വീതി കുറഞ്ഞ പാതകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പുറവങ്കര അപ്പാർട്മെന്റ് മുതൽ കഗദാസപുര റെയിൽവേ ഗേറ്റ് ജംക്‌ഷൻ വരെയുള്ള ഭാഗത്താണു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.  

ബദൽപാതകൾ ഇവയൊക്കെ 
നാഗവാരപാളയയിൽ നിന്ന് കഗദാസപുര മെയിൻ റോഡിലേക്ക് വരേണ്ട വാഹനങ്ങൾ ബൈരസന്ദ്ര ജംക്‌ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ജിഎം പാളയ ജംക്‌ഷനിൽ പ്രവേശിക്കണം. നാഗവാരപാളയയിലേക്ക് വരുന്ന വാഹനങ്ങൾ കഗദാസപുര റെയിൽവേ ഗേറ്റ് ജംക്‌ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വിഗ്യാൻ നഗർ ജംക്‌ഷനിൽ പ്രവേശിക്കണം.  ബിഇഎഎൽ ജംക്‌ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഡിആർഡിഒ വഴിയും നാഗവാരപാളയയിലെത്താം.