തിരക്കിലോടാൻ ഇ–ബസ്; 120 നോൺ എസി ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി
ബെംഗളൂരു∙ മജസ്റ്റിക് – ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെ തിരക്കേറിയ റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് വ്യാപിപ്പിക്കാൻ ബിഎംടിസി നടപടികൾ ആരംഭിച്ചു. ഇതിനായി ടാറ്റയിൽ നിന്നു വാടക ഇനത്തിൽ വാങ്ങിയ 120 നോൺ എസി ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. അടുത്ത ആഴ്ചയോടെ ഇവ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ

ബെംഗളൂരു∙ മജസ്റ്റിക് – ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെ തിരക്കേറിയ റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് വ്യാപിപ്പിക്കാൻ ബിഎംടിസി നടപടികൾ ആരംഭിച്ചു. ഇതിനായി ടാറ്റയിൽ നിന്നു വാടക ഇനത്തിൽ വാങ്ങിയ 120 നോൺ എസി ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. അടുത്ത ആഴ്ചയോടെ ഇവ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശാന്തിനഗർ, കോറമംഗല, മഡിവാള, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, കുട്‌ലുഗേറ്റ്, രൂപേനഗ്രഹാര, അത്തിബെലെ ഉൾപ്പെടെയുള്ള ഇടങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടിലാണ് ഇവ പ്രധാനമായും സർവീസ് നടത്തുക. തിരക്കേറിയ ഈ റൂട്ടിൽ രാത്രി സമയങ്ങളിൽ ഉൾപ്പെടെ മതിയായ ബസുകളില്ലെന്ന പരാതി കണക്കിലെടുത്താണ് നടപടി. ടാറ്റയിൽ നിന്നു വാങ്ങുന്ന 921 ബസുകളിലെ 120 ബസുകൾ നവംബറിലാണ് ബിഎംടിസിക്കു ലഭിച്ചത്. ശേഷിക്കുന്നവ മാസങ്ങൾക്കുള്ളിൽ ബിഎംടിസിയുടെ ഭാഗമാകും.
12 മീറ്റർ നീളമുള്ള ബസിൽ 25 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. 45 മിനിറ്റ് കൊണ്ട് ബസ് ഫുൾ ചാർജാകും. കിലോമീറ്ററിനു 41 രൂപയാണ് ടാറ്റയ്ക്ക് ബിഎംടിസി നൽകുക. ഡ്രൈവറെ കമ്പനി നിയമിക്കുമെങ്കിലും കണ്ടക്ടർ ബിഎംടിസി ജീവനക്കാരൻ ആയിരിക്കും. ബസ് ചാർജിങ് സംവിധാനവും അറ്റകുറ്റപ്പണികളുടെ ചെലവും കമ്പനിയാകും വഹിക്കുക. ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്.
കാടുഗോഡി ട്രീപാർക്കിൽ പാർക്കിങ്
നമ്മ മെട്രോ കാടുഗോഡി ട്രീപാർക്ക് സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്ക് 13 മുതൽ പാർക്കിങ് ആരംഭിക്കും. പർപ്പിൾ ലൈനിൽ പൂർണമായും സർവീസ് ആരംഭിച്ചതോടെ സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്താത്തതോടെ യാത്രക്കാർ നിരത്തുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതു ഗതാഗതക്കുരുക്കിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരാതി വ്യാപകമായതോടെയാണ് ബിഎംആർസി പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയത്.
720 പഴയ ബസുകൾ നവീകരിച്ചു
720 പഴയ ബസുകൾ ഇതുവരെ നവീകരിച്ച് ഗതാഗത യോഗ്യമാക്കിയതായി കർണാടക ആർടിസി. സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച സാഹചര്യത്തിൽ തിരക്ക് വർധിച്ച ഗ്രാമീണ മേഖലയിലാകും ഇവ പ്രധാനമായും സർവീസ് നടത്തുക. പഴയ ബസുകൾക്ക് ഒപ്പം കേടുപാടുകൾ സംഭവിച്ചവയും നവീകരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. പുതിയ ബസുകൾ വാങ്ങാൻ 40 ലക്ഷം രൂപ ചെലവ് വരുമ്പോൾ നവീകരണത്തിനു 3 ലക്ഷം മുടക്കിയാൽ മതിയാകും. നിലവിൽ കർണാടക ആർടിസിയുടെ 8234 ബസുകളാണ് സർവീസ് നടത്തുന്നത്.