സ്ത്രീസുരക്ഷയുറപ്പാക്കാൻ നമ്മ യാത്രി; 6 മാസത്തിനകം 1000 വനിതാ ഓട്ടോകൾ
ബെംഗളൂരു ∙ സ്ത്രീസുരക്ഷ വർധിപ്പിക്കുന്ന നടപടികളുടെ ഭാഗമായി 6 മാസത്തിനുള്ളിൽ ആയിരം വനിതാ ഡ്രൈവർമാരെ നിയോഗിക്കാൻ ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി ആപ് നടപടികൾ ആരംഭിച്ചു. ബെംഗളൂരു പൊലീസ്, സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ശിശുമന്ദിർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി

ബെംഗളൂരു ∙ സ്ത്രീസുരക്ഷ വർധിപ്പിക്കുന്ന നടപടികളുടെ ഭാഗമായി 6 മാസത്തിനുള്ളിൽ ആയിരം വനിതാ ഡ്രൈവർമാരെ നിയോഗിക്കാൻ ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി ആപ് നടപടികൾ ആരംഭിച്ചു. ബെംഗളൂരു പൊലീസ്, സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ശിശുമന്ദിർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 50 വനിതാ ഡ്രൈവർമാരാണ് നമ്മ യാത്രിയുടെ ഭാഗമായിട്ടുള്ളത്. ജൂണോടെ ഇതു ആയിരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന സ്ത്രീകൾക്കു ഗതാഗത നിയമങ്ങളെക്കുറിച്ച് ഒരു മാസത്തെ സൗജന്യ പരിശീലനം നൽകും. ഒപ്പം വാടകയിനത്തിൽ ഇലക്ട്രിക് ഓട്ടോകളും നൽകും. നഗരത്തിലെ പൊതുഗതാഗത മാർഗങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ പദ്ധതി സഹായിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കു 080-69724800 എന്ന നമ്പറിൽ വിളിക്കാം. 8618963188 എന്ന വാട്സാപ് നമ്പറിലും ബന്ധപ്പെടാം. നഗരത്തിൽ വെബ്, ബൈക്ക് ടാക്സി യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിടേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണത്തിൽ അടുത്തയിടെ വൻ വർധനയുണ്ടായ സാഹചര്യത്തിലാണിത്.
2 കോടി യാത്രകൾ നടത്തി നമ്മ യാത്രി
2 കോടി ട്രിപ്പുകളെന്ന നാഴികക്കല്ല് നമ്മ യാത്രി ആപ് പിന്നിട്ടു. 26.49 ലക്ഷം പേരാണ് ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 1.23 ലക്ഷം ഡ്രൈവർമാർ ആപ്പിന്റെ ഭാഗമാണ്. 289 കോടി രൂപയാണ് ഇതുവരെ ആപ്പിലൂടെ ഡ്രൈവർമാർക്കു ലഭിച്ചത്.