കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണർ; ജയ് ശ്രീറാം വിളിച്ച് ബിജെപി
ബെംഗളൂരു∙ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ കർണാടക നിയമസഭയിൽ ബിജെപി എംഎൽഎമാർ ‘ജയ് ശ്രീറാം വിളിച്ചു. കാവി ഷാൾ ധരിച്ചു സഭയിലെത്തിയ ബിജെപി എംഎൽഎമാർ കോൺഗ്രസ് അംഗങ്ങൾക്കു ഷാൾ വിതരണം ചെയ്യാനും ശ്രമിച്ചു.കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കടുത്ത അവഗണന

ബെംഗളൂരു∙ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ കർണാടക നിയമസഭയിൽ ബിജെപി എംഎൽഎമാർ ‘ജയ് ശ്രീറാം വിളിച്ചു. കാവി ഷാൾ ധരിച്ചു സഭയിലെത്തിയ ബിജെപി എംഎൽഎമാർ കോൺഗ്രസ് അംഗങ്ങൾക്കു ഷാൾ വിതരണം ചെയ്യാനും ശ്രമിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുന്നതായി ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആരോപിച്ചിരുന്നു.
നികുതി പിരിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കർണാടക നികുതി വിഹിതം ലഭിക്കുന്നതിൽ പതിമൂന്നാം സ്ഥാനത്താണ്. വരൾച്ച ദുരിതാശ്വാസമായി കേന്ദ്ര സർക്കാരിനോടു 18,171 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പ്രസംഗത്തിൽ പറയുന്നു. ഗവർണർ പ്രസംഗം അവസാനിപ്പിച്ചതോടെയാണ് ജയ് ശ്രീറാം വിളികളുമായി ബിജെപി രംഗത്തെത്തിയത്.
സിദ്ധരാമയ്യ സർക്കാരിന്റെ ക്ഷേമപദ്ധതികൾ സംസ്ഥാനത്തെ 1.2 കോടി കുടുംബങ്ങൾ ദാരിദ്ര്യ രേഖ മറികടക്കാൻ കാരണമായതായും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിനാകെ കർണാടക മോഡൽ വികസനം മാതൃകയാണ്. മറ്റു സംസ്ഥാനങ്ങളും സിദ്ധരാമയ്യ സർക്കാരിന്റെ പദ്ധതികൾ അനുകരിക്കുകയാണെന്നു ഗവർണർ പറഞ്ഞു. എന്നാൽ അഴിമതിയുടെ മാതൃകയാണ് സിദ്ധരാമയ്യ സർക്കാർ നൽകുന്നതെന്നും ഗവർണറെക്കൊണ്ട് സർക്കാർ കള്ളം പറയിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
മെട്രോ വിമാനത്താവള പാത 2026ൽ
ബെംഗളൂരു∙ നമ്മ മെട്രോ വിമാനത്താവള പാതയുടെ നിർമാണം 2026 ജൂണിൽ പൂർത്തിയാകുമെന്ന് ഗവർണർ താവർചന്ദ് ഗെലോട്ട് നയപ്രഖ്യാപനത്തിൽ പറഞ്ഞു. ഇരു ഘട്ടങ്ങളിലായി പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ ജൂലൈയിൽ സർവീസ് ആരംഭിക്കും. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം കാണാനുള്ള തുരങ്ക പാത പദ്ധതിയുടെ സാധ്യത പഠനം ആരംഭിച്ചതായും ഗവർണർ അറിയിച്ചു.