വെബ് ടാക്സി കൊള്ളയ്ക്ക് പൂട്ട് വിമാനത്താവളത്തിലേക്ക് കൂടുതൽ വായുവജ്ര
ബെംഗളൂരു ∙ വിമാനത്താവള യാത്രയ്ക്കു വെബ് ടാക്സികൾ അമിതകൂലി ഈടാക്കുന്നതായി പരാതി വ്യാപകമായതോടെ വായുവജ്ര ബസ് സർവീസ് വർധിപ്പിക്കാൻ ബിഎംടിസി. ഐടി കമ്പനികൾ ഒട്ടേറെയുള്ള സർജാപുരയിൽ നിന്നു വിമാനത്താവളത്തിലേക്കു 4 വായുവജ്ര ബസുകളുടെ സർവീസ് ആരംഭിച്ചു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.കെഐഎ

ബെംഗളൂരു ∙ വിമാനത്താവള യാത്രയ്ക്കു വെബ് ടാക്സികൾ അമിതകൂലി ഈടാക്കുന്നതായി പരാതി വ്യാപകമായതോടെ വായുവജ്ര ബസ് സർവീസ് വർധിപ്പിക്കാൻ ബിഎംടിസി. ഐടി കമ്പനികൾ ഒട്ടേറെയുള്ള സർജാപുരയിൽ നിന്നു വിമാനത്താവളത്തിലേക്കു 4 വായുവജ്ര ബസുകളുടെ സർവീസ് ആരംഭിച്ചു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കെഐഎ 8ഡി നമ്പറിലുള്ള ബസുകൾ ദൊമ്മസന്ദ്ര, കൊടതി ഗേറ്റ്, ദൊഡ്ഡകന്നെല്ലി, കാടുബീസനഹള്ളി, മാറത്തഹള്ളി ബ്രിഡ്ജ് വഴി വിമാനത്താവളത്തിൽ എത്തിച്ചേരും. ഇതോടെ ബിഎംടിസിയുടെ വായുവജ്ര ബസുകളുടെ എണ്ണം 144 ആയും പ്രതിദിന ട്രിപ്പുകളുടെ എണ്ണം 988 ആയും ഉയർന്നു.
സഫലമായത് ഏറെക്കാലത്തെ ആവശ്യം
സർജാപുരയിലേക്കു വായുവജ്ര എത്തുന്നതോടെ ഐടി കമ്പനികളുടെ കൂട്ടായ്മകളുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെ ദീർഘകാലത്തെ ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്. വായുവജ്രയുടെ അഭാവത്തിൽ വിമാനത്താവള യാത്രയ്ക്കു വെബ് ടാക്സികളാണ് ഇവിടെയുള്ളവർ ആശ്രയിച്ചിരുന്നത്.
വിമാനത്താവളത്തിലേക്കു 54 കിലോമീറ്ററോളം ദൂരമുള്ളതിനാൽ ആയിരം രൂപയിലേറെ നൽകേണ്ടി വരും. ദൂരം ചൂണ്ടികാട്ടി ഡ്രൈവർമാർ യാത്രക്കാരോടു തർക്കിക്കുന്നതും കൂടുതൽ പണം ഈടാക്കുന്നതും പതിവാണ്.ഈ സാഹചര്യത്തിൽ വായുവജ്ര സർവീസ് ആരംഭിക്കണമെന്നു ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം ആരംഭിച്ചിരുന്നു. ഈസ്റ്റ് ബെംഗളൂരു സിറ്റിസൻ മൂവ്മെന്റ് ഉൾപ്പെടെയുള്ള സംഘടനകൾ നടപടിയെ സ്വാഗതം ചെയ്തു.
അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാകും
നഗരത്തിൽ ആദ്യമായി എത്തുന്നവരെയും റോഡ് പരിചയമില്ലാത്ത യാത്രക്കാരെയും വെബ് ടാക്സി ഡ്രൈവർമാർ പറ്റിക്കുന്നതായി പരാതി വ്യാപകമായതിനു പിന്നാലെയാണ് ബിഎംടിസി വായുവജ്ര ബസുകളുടെ എണ്ണം കൂട്ടുന്നത്. ബുക്ക് ചെയ്ത നിരക്കിനെക്കാൾ നാലിരട്ടിയോളം ഈടാക്കിയ സംഭവങ്ങൾ അടുത്തയിടെ റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാർ കുറവായ വജ്ര എസി ബസ് സർവീസുകൾ കുറച്ച് വായുവജ്ര ബസുകളുടെ എണ്ണം കൂട്ടാനാണ് ലക്ഷ്യമിടുന്നത്.
3 നോൺ എസി സർവീസുകളും
3 റൂട്ടുകളിൽ ബിഎംടിസി നോൺ എസി സർവീസുകളും ആരംഭിച്ചു.
∙ വി500എച്ച്എസ്: സർജാപുരയിൽ നിന്ന് ദൊമ്മസന്ദ്ര, കൊടതി ഗേറ്റ്, ദൊഡ്ഡകന്നെല്ലി, കാടുബീസനഹള്ളി, മാറത്തഹള്ളി ബ്രിഡ്ജ് വഴി ഹെബ്ബാളിലേക്ക്. 4 ബസുകൾ പ്രതിദിനം 16 ട്രിപ്പുകൾ നടത്തും.
∙ വി–368: ശിവാജിനഗറിൽ നിന്ന് ശാന്തിനഗർ, ഡയറി സർക്കിൾ, ഗുരപ്പാനപാളയ, ഗോട്ടിഗെരെ വഴി ബെന്നേർഘട്ട നാഷനൽ പാർക്കിലേക്ക്. 4 ബസുകൾ 30 ട്രിപ്പുകൾ.
∙ 368: ശിവാജിനഗറിൽ നിന്ന് ശാന്തിനഗർ, ഡയറി സർക്കിൾ, ഗുരപ്പാനപാളയ, ഗോട്ടിഗെരെ വഴി ബെന്നേർഘട്ട നാഷനൽ പാർക്കിലേക്ക്. 8 ബസുകൾ 60 ട്രിപ്പുകൾ.