ബെംഗളൂരു ∙ കേരളത്തിലേക്കുള്ളവർ ഉൾപ്പെടെ ആശ്രയിക്കുന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് കൂട്ടുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ പാതയിലെ ടോൾ നിരക്ക് മൂന്നാം തവണയാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വർധിപ്പിക്കുന്നത്. ബെംഗളൂരുവിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കേരളത്തിലേക്കുള്ളവർ ഉൾപ്പെടെ ആശ്രയിക്കുന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് കൂട്ടുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ പാതയിലെ ടോൾ നിരക്ക് മൂന്നാം തവണയാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വർധിപ്പിക്കുന്നത്. 

ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്കു പോകുന്നവർക്ക് ബിഡദി കണിമിണിക്കെയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്. ബെംഗളൂരു മുതൽ മണ്ഡ്യ നിദ്ദഘട്ടെ വരെയുള്ള 55.63 കിലോമീറ്ററാണ് ഈ ടോൾ പ്ലാസകളുടെ പരിധിയിൽ വരുന്നത്. 

ADVERTISEMENT

ഗണങ്കൂർ ടോൾ പ്ലാസയിലെ നിരക്കിൽ മാറ്റമില്ല
രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ശ്രീരംഗപട്ടണ ഗണങ്കൂർ ടോൾ പ്ലാസയിലെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. നിദ്ദഘട്ടെ മുതൽ മൈസൂരു വരെയുള്ള 62 കിലോമീറ്ററാണ് ഗണങ്കൂർ പ്ലാസയുടെ പരിധിയിൽ ഉൾപ്പെടുന്നത്. കർണാടകയിൽ എൻഎച്ച്എഐയുടെ നിയന്ത്രണത്തിലുള്ള ദേശീയപാതകളിൽ ഏറ്റവും ഉയർന്ന ടോൾ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലാണ്. 

ദേവനഹള്ളി നല്ലൂർ ടോൾ പ്ലാസയിലും നിരക്ക് കൂടും 
വിമാനത്താവള പാതയിലെ (എൻഎച്ച് 648) ദേവനഹള്ളി നല്ലൂർ ടോൾ പ്ലാസയിലും ഏപ്രിൽ ഒന്നുമുതൽ നിരക്ക് കൂടും. കാറുകൾക്ക് ഒരുവശത്തേക്ക് 80 രൂപയും ഇരുവശങ്ങളിലേക്ക് 120 രൂപയും പ്രതിമാസം 2720 രൂപയുമാണ് പുതുക്കിയ നിരക്ക്.

പ്രതിമാസ പാസിന്  800 രൂപ വരെ കൂടും
ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 5–50 രൂപയും പ്രതിമാസ പാസിന് 800 രൂപ വരെയുമാണു കൂടുന്നത്. പുതുക്കിയ ടോൾ പ്രകാരം കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് ഒരു ദിശയിലേക്കുള്ള നിരക്ക് 165 രൂപയിൽ നിന്ന് 170 ആയും ഇരുവശങ്ങളിലേക്ക് (ഒരേദിവസം തന്നെയാണെങ്കിൽ) 250 രൂപയുണ്ടായിരുന്നത് 255 ആയും ഉയരും. പ്രതിമാസ പാസ് 5,575 രൂപയിൽ നിന്ന് 5,715 ആകും. ടോൾ കൂടുന്നതോടെ കേരള, കർണാടക ആർടിസി, സ്വകാര്യ  ബസ് എന്നിവയുടെ പ്രതിദിന യാത്രയ്ക്കും ചെലവേറും. നേരത്തേ 2 തവണ ടോൾ നിരക്ക് കൂട്ടിയപ്പോഴും കർണാടക ആർടിസി 25 രൂപ വരെ ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു. 

പുതുക്കിയ ടോൾ നിരക്ക് (ഒരുവശത്തേക്ക് മാത്രം, ഇരുവശങ്ങളിലേക്കും, പ്രതിമാസ പാസ്) 

കാർ, ജീപ്പ്, വാൻ: 170 രൂപ, 255 രൂപ, 5715 രൂപ.

ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ, ഗുഡ്സ് വെഹിക്കിൾ, മിനി ബസ്: 275, 415, 9230.

ബസ്, ലോറി: 580, 870, 19345.

ADVERTISEMENT

കമേഴ്സ്യൽ വെഹിക്കിൾ: 635, 950, 21100

ഹെവി കൺസ്ട്രക്‌ഷൻ വെഹിക്കിൾ, എർത്ത് മൂവിങ് എക്യുപ്മെന്റ്: 910, 1365, 30335

ഓവർസൈസ്ഡ് വെഹിക്കിൾ (7ആക്സിലിൽ കൂടുതൽ): 1110, 1660, 36930.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT