ജലക്ഷാമം: വേനൽ മഴയിലും കുറവ്; എയ്‌റേറ്റർ സ്ഥാപിക്കാൻ 7 വരെ സമയം
ബെംഗളൂരു∙ ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും ജല ദുരുപയോഗം തടയാൻ ടാപ്പുകൾക്കു താഴെ എയ്‌റേറ്റർ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ജല അതോറിറ്റി 7 വരെ നീട്ടി. പാലിക്കാത്തവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. നേരത്തേ 31നകം ഇതു സ്ഥാപിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. എന്നാൽ സാവകാശം അനുവദിക്കണമെന്ന് വ്യാപാരികളുടെ

ബെംഗളൂരു∙ ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും ജല ദുരുപയോഗം തടയാൻ ടാപ്പുകൾക്കു താഴെ എയ്‌റേറ്റർ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ജല അതോറിറ്റി 7 വരെ നീട്ടി. പാലിക്കാത്തവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. നേരത്തേ 31നകം ഇതു സ്ഥാപിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. എന്നാൽ സാവകാശം അനുവദിക്കണമെന്ന് വ്യാപാരികളുടെ സംഘടനയും റസിഡൻസ് അസോസിയേഷനുകളും ആവശ്യപ്പെട്ടതോടെയാണ് സമയപരിധി നീട്ടിയത്.
ജലം കുത്തിയൊലിച്ചു പാഴാക്കുന്നത് 40 ശതമാനം വരെ കുറയ്ക്കാൻ എയ്‌റേറ്ററുകൾ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭൂഗർഭജല നിരപ്പ് ഇടിഞ്ഞതോടെ ഭൂരിഭാഗം കുഴൽക്കിണറുകളും പൂർണമായും വറ്റിവരണ്ടതാണ് ജലക്ഷാമത്തിനു കാരണം. വേനൽമഴ പെയ്യാത്തതും താപനില പ്രതിദിനം ഉയരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
മലിനീകരണ പ്ലാന്റുകളിലെ ജലത്തിനും ആവശ്യക്കാരേറെ
കുടിക്കാനുള്ള ജലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയതോടെ മലിനീകരണ പ്ലാന്റുകളിൽ നിന്നു ശുദ്ധീകരിച്ച വെള്ളത്തിനും ആവശ്യക്കാരേറുന്നു. കെട്ടിട നിർമാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ജലം ആവശ്യപ്പെട്ട് ഒട്ടേറെ പേരാണ് ജല അതോറിറ്റിയെ സമീപിക്കുന്നത്.
ഒപ്പം നഗരത്തിൽ പണി പുരോഗമിക്കുന്ന പ്രധാനപ്പെട്ട 133 നിർമാണ പ്രവർത്തനങ്ങൾക്കു ജലം എത്തിക്കുന്നുണ്ട്. നഗരത്തിലെ 34 മലിനജല ശുദ്ധീകരണ പ്ലാന്റുകൾ പ്രതിദിനം 1350 ദശലക്ഷം ജലം ശുദ്ധീകരിക്കാൻ കഴിയുന്നവയാണ്. എന്നാൽ 70 ടാങ്കറുകൾ മാത്രമാണ് ജലം വിതരണം ചെയ്യാൻ ലഭ്യമെന്നത് അതോറിറ്റിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടുതൽ ടാങ്കറുകൾ എത്തിച്ചു പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പരാതികൾ ചെയർമാനെഅറിയിക്കാം
ജലക്ഷാമവുമായി ബന്ധപ്പെട്ട പരാതികൾ ചെയർമാൻ രാം പ്രസാദ് മനോഹറിനെ നേരിട്ട് അറിയിക്കാൻ സംവിധാനവുമായി ജലഅതോറിറ്റി. എല്ലാ വെള്ളിയാഴ്ചയും രാവിലെ 9.30നും 10.30നും ഇടയിൽ 080–22945119 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. കുടിവെള്ള ക്ഷാമത്തിനൊപ്പം പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നതും ബില്ലിലെ പ്രശ്നങ്ങളും ഉൾപ്പെടെ ചെയർമാന്റെ ശ്രദ്ധയിൽപെടുത്താം.