ബെംഗളൂരുവിൽ പ്രതിദിനം 50 കോടി ലീറ്റർ ജലത്തിന്റെ കുറവ്; വൻകിടക്കാർക്കുള്ള വിഹിതം കട്ട് ചെയ്യുന്നു
ബെംഗളൂരു ∙ വൻകിട ഉപഭോക്താക്കൾക്കുള്ള ജലവിഹിതം നിയന്ത്രിക്കുന്നതിലൂടെ പ്രതിദിനം 6 കോടി ലീറ്റർ ജലം ലാഭിക്കാനായതായി ജല അതോറിറ്റി അറിയിച്ചു. പ്രതിദിനം 20 ലക്ഷത്തിലേറെ ലീറ്റർ ജലം ഉപയോഗിക്കുന്നവർക്ക് 10%, 2 കോടിയിലേറെ ലീറ്റർ ഉപയോഗിക്കുന്നവർക്കു 20% എന്നിങ്ങനെ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഫലം കണ്ടത്.

ബെംഗളൂരു ∙ വൻകിട ഉപഭോക്താക്കൾക്കുള്ള ജലവിഹിതം നിയന്ത്രിക്കുന്നതിലൂടെ പ്രതിദിനം 6 കോടി ലീറ്റർ ജലം ലാഭിക്കാനായതായി ജല അതോറിറ്റി അറിയിച്ചു. പ്രതിദിനം 20 ലക്ഷത്തിലേറെ ലീറ്റർ ജലം ഉപയോഗിക്കുന്നവർക്ക് 10%, 2 കോടിയിലേറെ ലീറ്റർ ഉപയോഗിക്കുന്നവർക്കു 20% എന്നിങ്ങനെ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഫലം കണ്ടത്. 20,000 ഉപഭോക്താക്കൾക്കാണ് നിയന്ത്രണം ബാധകമായത്. നഗരത്തിൽ പ്രതിദിനം 50 കോടി ലീറ്റർ ജലത്തിന്റെ കുറവാണ് നേരിടുന്നത്. അടുത്ത മാസം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വൻകിട ഉപഭോക്താക്കൾക്ക് 10% കൂടി നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി അതോറിറ്റി ചെയർമാൻ വി.രാം പ്രസാദ് മനോഹർ പറഞ്ഞു.
ഒപ്പം ഹോട്ടലുകളിലും അപ്പാർട്മെന്റിലും ജല ദുരുപയോഗം തടയാൻ ടാപ്പുകൾക്കു താഴെ എയ്‌റേറ്റർ സ്ഥാപിക്കാൻ 7 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ ജല ഉപയോഗത്തിൽ 30% കുറവുവരുത്താൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോളറയ്ക്കെതിരെ കരുതലെടുക്കാം
ജലക്ഷാമം രൂക്ഷമായതോടെ കോളറ പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത കർശനമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. മല്ലേശ്വരത്ത് ഒരാൾക്കു രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 2 പേരുടെ സാംപിളുകൾ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.
ഒരേ പിജിയിലെ താമസക്കാരാണ് മൂവരും. കുഴൽക്കിണറിൽ നിന്നുള്ള ജലമാണ് പിജിയിൽ ഉപയോഗിക്കുന്നതെന്നും അതിനാൽ അതോറിറ്റി വിതരണം ചെയ്യുന്ന ജലമല്ല രോഗത്തിനു കാരണമെന്നും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
മുന്നറിയിപ്പുമായി ഐഐഎസ്‌സി
ജലം പാഴാക്കുന്നത് തുടർന്നാൽ ബെംഗളൂരുവിനു ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ കേപ്ടൗണിന്റെ അവസ്ഥ വരുമെന്ന് ഐഐഎസ്‌സി മുന്നറിയിപ്പ്. ജലം പാഴാക്കിയതിലൂടെ കടുത്ത പ്രതിസന്ധി നേരിടുന്ന നഗരമാണ് കേപ്ടൗൺ. കഴിഞ്ഞ 50 വർഷത്തിനിടെ ജലാശയങ്ങളുടെ എണ്ണം കുറഞ്ഞതും കോൺക്രീറ്റുവൽക്കരണം കൂടിയതും കാരണം ഭൂഗർഭ ജലനിരപ്പ് കുറഞ്ഞതാണു പ്രതിസന്ധിക്കു കാരണമെന്ന് ഐഐഎസ്‌സി എനർജി ആൻഡ് വെറ്റ്‌ലാൻഡ്സ് റിസർച് ഗ്രൂപ്പ് കോഓർഡിനേറ്റർ ഡോ.ടി.വി.രാമചന്ദ്ര പറഞ്ഞു. ഒരാൾക്കു 8 മരങ്ങൾ എന്നത് 8 പേർക്കു ഒരു മരമായി കുറഞ്ഞു. ജലം പാഴാക്കുന്നത് കണ്ടെത്താൻ നിർമിതബുദ്ധി ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.