ബെംഗളൂരു ∙ അടുത്തയാഴ്ച നഗരത്തിൽ വേനൽമഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 9നു ശേഷം ഇടിമിന്നലോട് കൂടിയ മഴയുമെത്തുമെന്നും മാസാവസാനം വരെ ഇതു നീണ്ടുനിൽക്കുമെന്നുമാണ് പ്രവചനം. ചില ഇടങ്ങളിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും അറിയിപ്പുണ്ട്. എന്നാൽ അടുത്ത 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ അടുത്തയാഴ്ച നഗരത്തിൽ വേനൽമഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 9നു ശേഷം ഇടിമിന്നലോട് കൂടിയ മഴയുമെത്തുമെന്നും മാസാവസാനം വരെ ഇതു നീണ്ടുനിൽക്കുമെന്നുമാണ് പ്രവചനം. ചില ഇടങ്ങളിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും അറിയിപ്പുണ്ട്. എന്നാൽ അടുത്ത 2 ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്നും വകുപ്പ് അറിയിച്ചു.

പാർക്കുകൾക്ക് ജീവജലം
വേനൽ കടുക്കുന്നതിനിടെ നഗരത്തിലെ ആയിരത്തിലധികം പാർക്കുകളിലെ സസ്യങ്ങൾക്കായി വെള്ളമെത്തിച്ച് ജല അതോറിറ്റി. കടുത്ത ചൂടിൽ ചെടികളും മരങ്ങളും ഉണങ്ങിയതോടെയാണ് ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള ജലം എത്തിക്കാൻ അതോറിറ്റി 23 ടാങ്കറുകൾ ക്രമീകരിച്ചത്. വേനൽ അവസാനിക്കുന്നതു വരെ ഇതുതുടരുമെന്ന് ബിബിഎംപി ഹോർട്ടികൾചർ ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രശേഖർ പറഞ്ഞു.

ADVERTISEMENT

സർക്കാർ സ്ഥാപനങ്ങളിലെ ടാപ്പുകൾക്കും എയ്റേറ്റർ
ജല ദുരുപയോഗം തടയാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലെ ടാപ്പുകൾക്ക് എയ്റേറ്റർ സ്ഥാപിക്കുന്നതിനു ജല അതോറിറ്റി തുടക്കമിട്ടു. ഇതുവരെ 4,000 എയ്റേറ്ററുകളാണ് സ്ഥാപിച്ചത്. ഉടൻ മുഴുവൻ സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കുമെന്ന് അതോറിറ്റി ചെയർമാൻ രാം പ്രസാദ് മനോഹർ പറഞ്ഞു. 

അതേസമയം, ഹോട്ടലുകളിലും അപ്പാർട്മെന്റിലും എയ്റേറ്റർ സ്ഥാപിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നിലവിലെ ജല ഉപയോഗത്തിൽ 30% കുറവ് വരുത്താൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ചുട്ടുപൊള്ളി മൈസൂരുവും
മൈസൂരുവിൽ താപനില 40 ഡിഗ്രി സെൽഷ്യ‌സിനടുത്തെത്തി. വ്യാഴാഴ്ച മൈസൂരു ജില്ലയിലെ ടി നരസിപുര, അയൽ ജില്ലയായ മണ്ഡ്യയിലെ ബെലഗോള ഉൾപ്പെടെയുള്ളയിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യ‌സിനടുത്തെത്തിയതായി സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം കണ്ടെത്തി. വരും ദിവസങ്ങളിലും മേഖലയിൽ താപനില ഉയരാനാണ് സാധ്യത.