ഉഷ്ണതരംഗം; ബെംഗളൂരുവിൽ 8 വർഷത്തെ കൂടിയ ചൂട്
ബെംഗളൂരു ∙ ഉഷ്ണതരംഗത്തിൽ വലയുകയാണ് വടക്കൻ കർണാടക. ബെംഗളൂരുവിലാകട്ടെ, 8 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് (37.6 ഡിഗ്രി സെൽഷ്യസ്). കലബുറഗിയിൽ ഇന്നലെ താപനില 43.1 ഡിഗ്രി സെൽഷ്യസ്. റായ്ച്ചൂർ (41.8), ബാഗൽക്കോട്ടെ (41.5), കൊപ്പാൾ (41.3), വിജയപുര (41) എന്നിങ്ങനെയാണ് വടക്കൻ കർണാടകയിലെ വിവിധയിടങ്ങളിലെ

ബെംഗളൂരു ∙ ഉഷ്ണതരംഗത്തിൽ വലയുകയാണ് വടക്കൻ കർണാടക. ബെംഗളൂരുവിലാകട്ടെ, 8 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് (37.6 ഡിഗ്രി സെൽഷ്യസ്). കലബുറഗിയിൽ ഇന്നലെ താപനില 43.1 ഡിഗ്രി സെൽഷ്യസ്. റായ്ച്ചൂർ (41.8), ബാഗൽക്കോട്ടെ (41.5), കൊപ്പാൾ (41.3), വിജയപുര (41) എന്നിങ്ങനെയാണ് വടക്കൻ കർണാടകയിലെ വിവിധയിടങ്ങളിലെ ഉയർന്ന താപനില.
ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ ചെറിയ തോതിൽ വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദക്ഷിണ കന്നഡ, ഉഡുപ്പി, ബീദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ നാളെ മഴ പെയ്തേക്കും.