ലഗേജ് നഷ്ടപ്പെട്ട യാത്രക്കാരിക്ക് നഷ്ടപരിഹാരം വൈകി; എയർ ഇന്ത്യ 25,000 കൂടി നൽകണം
ബെംഗളൂരു ∙ ലഗേജ് നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്രക്കാരിക്ക് എയർ ഇന്ത്യ നൽകേണ്ടിയിരുന്ന നഷ്ടപരിഹാരം വൈകിയതിനെ തുടർന്ന് 25,000 രൂപ കൂടി നൽകാൻ ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി വിധിച്ചു. 2023 ജനുവരി 3ന് സാൻഫ്രാൻസിസ്കോയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത 61 വയസ്സുകാരിയുടെ രണ്ട് ബാഗുകളിൽ ഒരെണ്ണം നഷ്ടപ്പെട്ട കേസിലാണിത്.

27 കിലോഗ്രാം ഭാരമുണ്ടായിരുന്ന ബാഗ് വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ കിലോഗ്രാമിന് 20 യുഎസ് ഡോളറെന്ന നിരക്കിൽ 44,685 രൂപ 2023 ഫെബ്രുവരി 10ന് എയർ ഇന്ത്യ നഷ്ടപരിഹാരമായി നൽകിയിരുന്നു. എന്നാൽ 2.29 ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
എന്നാൽ, മോൺട്രിയോൾ കൺവൻഷൻ പ്രകാരം മതിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. പക്ഷേ, തുക നൽകുന്നത് വിമാനക്കമ്പനി വൈകിപ്പിച്ചെന്ന പേരിൽ 25,000 രൂപ പിഴ വിധിക്കുകയായിരുന്നു. ചട്ടപ്രകാരം, 28 ദിവസത്തിനകം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.