നഗരത്തിൽ 150 ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകളുമായി ടാറ്റ പവർ
ബെംഗളൂരു∙ ബെംഗളൂരുവിലെ 150 എണ്ണം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 220 ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ കൂടി സ്ഥാപിക്കുമെന്ന് ടാറ്റ പവർ അറിയിച്ചു.ഹോട്ടലുകൾ, മാളുകൾ, അപ്പാർട്മെന്റുകൾ ഉൾപ്പെടെയുള്ളവയ്ക്കു സമീപമാണ് ഇവ സ്ഥാപിക്കുക. ഒപ്പം ബെംഗളൂരുവിനെ മൈസൂരു, മംഗളൂരു, ദാവനഗരെ എന്നിവയുമായി ബന്ധിപ്പിക്കുന്ന

ബെംഗളൂരു∙ ബെംഗളൂരുവിലെ 150 എണ്ണം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 220 ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ കൂടി സ്ഥാപിക്കുമെന്ന് ടാറ്റ പവർ അറിയിച്ചു. ഹോട്ടലുകൾ, മാളുകൾ, അപ്പാർട്മെന്റുകൾ ഉൾപ്പെടെയുള്ളവയ്ക്കു സമീപമാണ് ഇവ സ്ഥാപിക്കുക.
ഒപ്പം ബെംഗളൂരുവിനെ മൈസൂരു, മംഗളൂരു, ദാവനഗരെ എന്നിവയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകളിലും ചാർജിങ് പോയിന്റുകളുടെ എണ്ണം കൂട്ടും. ഹുബ്ബള്ളി, ബെളഗാവി, കലബുറഗി, ദാവനഗരെ, ചിക്കമഗളൂരു, കുടക് എന്നിവിടങ്ങളിലും കൂടുതൽ ചാർജിങ് സംവിധാനങ്ങൾ ഒരുക്കുമെന്നു കമ്പനി അറിയിച്ചു.