ദർശിനിയിൽ കയറി ഒന്നു കറങ്ങിയാലോ?
ബെംഗളൂരു∙ നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ ബെംഗളൂരു ദർശിനി സർവീസിന് പ്രിയമേറുന്നു. അവധിക്കാലമായതിനാൽ കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ സർവീസുകളുടെ എണ്ണം കൂട്ടണമെന്നാണ് ആവശ്യം.നിലവിൽ ഒരു ബസ് ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. മുൻ വർഷങ്ങളിൽ അവധിക്കാല

ബെംഗളൂരു∙ നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ ബെംഗളൂരു ദർശിനി സർവീസിന് പ്രിയമേറുന്നു. അവധിക്കാലമായതിനാൽ കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ സർവീസുകളുടെ എണ്ണം കൂട്ടണമെന്നാണ് ആവശ്യം.നിലവിൽ ഒരു ബസ് ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. മുൻ വർഷങ്ങളിൽ അവധിക്കാല സീസണിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. 2014ൽ ഹോപ് ഓൺ ഹോപ് എന്ന പേരിൽ ബിഎംടിസി ആരംഭിച്ച സർവീസാണ് പിന്നീട് ബെംഗളൂരു ദർശിനി എന്ന് പേര് മാറ്റിയത്. ആദ്യം 7 ബസുകൾ സർവീസിന് ഉപയോഗിച്ചിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ ഇവ നിർത്തലാക്കി.
ദർശിനി പാക്കേജ്
രാവിലെ 8.46ന് മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന എസി ലോഫ്ലോർ ബസ് വൈകിട്ട് 6നാണ് മടങ്ങിയെത്തുക.ഇസ്കോൺ ക്ഷേത്രം, വിധാൻസൗധ, ടിപ്പുപാലസ്, ഗവിഗംഗാദേശ്വര ക്ഷേത്രം, ബസവനഗുഡി ദൊഡ്ഡഗണപതി ക്ഷേത്രം, ലാൽബാഗ്, കർണാടക സിൽക്ക്, നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, വിശ്വേശ്വരായ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, കബൺ പാർക്ക് എന്നിവ സന്ദർശിച്ച ശേഷമാണ് ബസ് തിരിച്ച് മജസ്റ്റിക്കിലെത്തുന്നത്.37 സീറ്റുകളുള്ള ബസിൽ മുതിർന്നവർക്ക് 432 രൂപയും കുട്ടികൾക്ക് 330 രൂപയുമാണ് നിരക്ക്. കർണാടക ആർടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. വെബ്സൈറ്റ്: ksrtc.in