കെഎസ്ആർടിസി ബസുകൾ സമയത്തിന് മുൻപേയെത്തുന്നു, യാത്രക്കാർ പറയുന്നു: ‘ഇത്ര നേരത്തേ പാഞ്ഞെത്തേണ്ട’
ബെംഗളൂരു ∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലൂടെ നാട്ടിലേക്കുള്ള കേരള ആർടിസി ബസുകൾ മൈസൂരുവിൽ നിശ്ചിത സമയത്തിന് മുൻപേ എത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഓൺലൈൻ ബുക്കിങ്ങിനുള്ള വെബ്സൈറ്റിലും മൊബൈൽ ആപ്പിലും റണ്ണിങ് സമയം കൃത്യമാക്കി പരിഷ്കരിക്കണമെന്ന് ഒരു വർഷമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും

ബെംഗളൂരു ∙ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിലൂടെ നാട്ടിലേക്കുള്ള കേരള ആർടിസി ബസുകൾ മൈസൂരുവിൽ നിശ്ചിത സമയത്തിന് മുൻപേ എത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഓൺലൈൻ ബുക്കിങ്ങിനുള്ള വെബ്സൈറ്റിലും മൊബൈൽ ആപ്പിലും റണ്ണിങ് സമയം കൃത്യമാക്കി പരിഷ്കരിക്കണമെന്ന് ഒരു വർഷമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികൾ കാര്യക്ഷമമല്ല. മലബാർ മേഖലയിലേക്കും തെക്കൻ കേരളത്തിലേക്ക് മൈസൂരു വഴിയുള്ള ബസുകളിലും യാത്ര ചെയ്യുന്നവർ വെബ്സൈറ്റിൽ നൽകിയ സമയപ്രകാരമാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
നേരത്തേ പഴയ ദേശീയപാതയിലൂടെ ബെംഗളൂരുവിൽ നിന്ന് മൈസൂരു വരെ എത്താൻ പകൽ 3–4 മണിക്കൂർ വരെ യാത്രാസമയം വേണ്ടിവന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടര മണിക്കൂറിനുള്ളിൽ ബസുകൾ മൈസൂരുവിലെ കെഎസ്ആർടിസി സബേർബൻ ബസ് ടെർമിനലിലെത്തുന്നുണ്ട്. ബെംഗളൂരുവിൽ നിന്ന് ബസ് പുറപ്പെടുമ്പോൾ തന്നെ, മൈസൂരുവിൽ നിന്ന് ടിക്കറ്റ് റിസർവേഷൻ ചെയ്തവരോട് ടെർമിനലിൽ നേരത്തേ എത്താൻ ആവശ്യപ്പെട്ട് കണ്ടക്ടർ ഫോണിൽ വിളിക്കുന്നതും പതിവാണ്. എന്നാൽ പലപ്പോഴും യാത്രക്കാർ തങ്ങൾ ബുക്ക് ചെയ്ത സമയത്ത് തന്നെയാണ് വരിക.
ഇതോടെ യാത്രക്കാരെ കാത്ത് ബസ് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മൈസൂരുവിൽ നിർത്തിയിടും. ഇതോടെ, ബസ് കൂടുതൽ സമയം നിർത്തിയിടുന്നത് സംബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കയറിയ യാത്രക്കാരും ജീവനക്കാരും തമ്മിലും തർക്കം പതിവാണ്.
കേരള ആർടിസിയുടെ വിശദീകരണം
ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ പൂർണമായി തുറന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലെ ബോർഡിങ് പോയിന്റുകളിലുൾപ്പെടെ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ കേരള ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിലും എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്പിലും റണ്ണിങ് സമയത്തിലെ മാറ്റം ഉൾപ്പെടെയാണ് നൽകിയിട്ടുള്ളത്.
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുത്താണ് സമയം പരിഷ്കരിച്ചത്. കാര്യമായ കുരുക്കില്ലാത്തപ്പോൾ മാത്രമാണ് ബസ് മൈസൂരുവിൽ നേരത്തേ എത്തുന്നത്. എസി, നോൺ എസി ഡീലക്സ്, എക്സ്പ്രസ്,
സൂപ്പർഫാസ്റ്റ് ബസുകൾക്ക് പ്രത്യേകം റണ്ണിങ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസുകൾക്ക് കെങ്കേരി പൊലീസ് സ്റ്റേഷൻ, രാജരാജേശ്വരി മെഡിക്കൽ കോളജ്, ഐക്കൺ കോളജ്, ബിഡദി എന്നിവിടങ്ങളിൽ മാത്രമാണ് ബോർഡിങ് പോയിന്റുള്ളത്. രാമനഗര, ചന്നപട്ടണ, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലെ ടൗണുകൾ ഒഴിവാക്കി ബൈപ്പാസുകളിലൂടെ വരുന്നതിനാലാണ് ബസുകൾ മൈസൂരുവിൽ നേരത്തേ എത്തുന്നത്.