ബെംഗളൂരു ∙ ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനലിൽ വെബ് ടാക്സികൾക്കും ഓട്ടോകൾക്കും പിക്കപ് പോയിന്റ് സ്ഥാപിക്കാൻ റെയിൽവേ. ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്താൻ, സ്റ്റേഷനിലെ തിരക്കിനിടയിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണു നടപടി. ഓഗസ്റ്റ് 6 മുതൽ പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനലിൽ വെബ് ടാക്സികൾക്കും ഓട്ടോകൾക്കും പിക്കപ് പോയിന്റ് സ്ഥാപിക്കാൻ റെയിൽവേ. ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്താൻ, സ്റ്റേഷനിലെ തിരക്കിനിടയിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണു നടപടി. ഓഗസ്റ്റ് 6 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ബാനസനവാഡിയിൽ നിന്നുള്ള പ്രവേശന കവാടത്തിനു സമീപമാണ് സ്ഥലം അനുവദിച്ചത്. നടത്തിപ്പിനുള്ള കരാർ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഏറ്റെടുത്തു. വെബ് ടാക്സി കമ്പനികളുടെ പ്രവർത്തനങ്ങൾ കമ്പനി ഏകോപിപ്പിക്കും. ഇവയുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും യാത്രക്കാർക്ക് ഇവ കണ്ടെത്താനുമുള്ള സൗകര്യവും ഒരുക്കും. ഇതിനായി റെയിൽവേ പ്രതിവർഷം 3 ലക്ഷം രൂപ കമ്പനിക്കു നൽകും.

ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും
സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ വെബ് ടാക്സികളും സാധാരണ ഓട്ടോ ടാക്സികളും ഇടകലർന്ന് എത്തുന്നത് വൻ ഗതാഗതക്കുരുക്കിനും ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. പുതുതായി സ്റ്റേഷനിൽ എത്തുന്നവർ ഉൾപ്പെടെ തിരക്കിൽ വലയുന്നതും പതിവാണ്. തിരക്കേറിയതോടെ പലർക്കും വെബ്ടാക്സികൾ ഉപേക്ഷിച്ച് അമിതകൂലി ഈടാക്കുന്ന സാധാരണ ഓട്ടോകളെയും ടാക്സിയെയും ആശ്രയിക്കേണ്ടി വരുന്നു. ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ നിന്നു മാറിയുള്ള പിക്കപ് പോയിന്റ് പ്രവേശന കവാടത്തിലെ തിരക്കിനു പരിഹാരമാകും.

ADVERTISEMENT

മജസ്റ്റിക്കിലും പിക്കപ് പോയിന്റ് വേണം
മജസ്റ്റിക് സ്റ്റേഷനിൽ പിക്കപ് പോയിന്റ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. 2018ലാണ് സ്റ്റേഷനിൽ വെബ് ടാക്സികൾക്കും ഓട്ടോകൾക്കുമായി പിക്കപ് പോയിന്റുകൾ ആരംഭിച്ചത്.സ്റ്റേഷനിലെ പ്രവേശന കവാടത്തിലെ തിരക്കിനു സാരമായ പരിഹാരം കാണാൻ ഇതു സഹായിച്ചിരുന്നു. എന്നാൽ പദ്ധതി ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി , അധികം വൈകാതെ തന്നെ, കരാർ ഏറ്റെടുത്ത കമ്പനി പിന്മാറിയതാണ് തിരിച്ചടിയായത്.റെയിൽവേ സ്റ്റേഷനു ഒപ്പം മജസ്റ്റിക്കിലെ മെട്രോ, കർണാടക ആർ‌ടിസി, ബിഎംടിസി സ്റ്റേഷനുകൾക്കു സമീപവും ഇത്തരം പോയിന്റുകൾ സ്ഥാപിക്കുന്നത് മേഖലയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ സഹായിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT