ADVERTISEMENT

ബെംഗളൂരു∙ സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ സിബിഐക്കു നൽകിയിരുന്ന പൊതു അനുമതി കർണാടക മന്ത്രിസഭ പിൻവലിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ സിബിഐക്ക് കേസുകൾ അന്വേഷിക്കാൻ കഴിയൂ. നിഷേധിച്ചാൽ ഇനി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും. മൈസൂരു ഭൂമി കൈമാറ്റ ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെ അന്വേഷണത്തിനു കർണാടക ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് നടപടി.  സിബിഐ പക്ഷപാതപരമായി പ്രവർത്തിക്കുന്നതിനാലാണു നടപടിയെന്നു നിയമമന്ത്രി എച്ച്.കെ.പാട്ടീൽ പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളുടെ മാതൃകയിലാണ് കർണാടകയും അനുമതി റദ്ദാക്കുന്നത്. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ തുടരാനാകും.

English Summary:

In a controversial move, the Karnataka government has withdrawn general consent for the CBI to operate independently within the state. This means the agency now needs permission from the state government to investigate any case, potentially hindering investigations and raising concerns about political interference. The decision comes amidst a CBI probe into the Mysore land deal involving Chief Minister Siddaramaiah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com