ബെംഗളൂരു ∙ ദസറ, ദീപാവലി ആഘോഷങ്ങൾക്ക്് ഒരുങ്ങുന്നതിനിടെ വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് നഗരവാസികൾ. തേങ്ങ, വെളിച്ചെണ്ണ, പാമോയിൽ, സവാള എന്നിവയുടെ വിലയാണ് കഴിഞ്ഞ ഒരാഴ്ചയായി ഉയരുന്നത്. പച്ചക്കറികൾക്കും തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് ഓണക്കാലത്ത് കാര്യമായി വില കൂടിയിരുന്നില്ല. തേങ്ങവില @ 65–75

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ദസറ, ദീപാവലി ആഘോഷങ്ങൾക്ക്് ഒരുങ്ങുന്നതിനിടെ വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് നഗരവാസികൾ. തേങ്ങ, വെളിച്ചെണ്ണ, പാമോയിൽ, സവാള എന്നിവയുടെ വിലയാണ് കഴിഞ്ഞ ഒരാഴ്ചയായി ഉയരുന്നത്. പച്ചക്കറികൾക്കും തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് ഓണക്കാലത്ത് കാര്യമായി വില കൂടിയിരുന്നില്ല.

തേങ്ങവില @ 65–75
തേങ്ങയുടെ വില കിലോയ്ക്ക് 65–75 രൂപയിലെത്തി. നേരത്തെ 50–60 രൂപയായിരുന്നു. ഇടത്തരം വലുപ്പമുള്ള തേങ്ങ കിട്ടണമെങ്കിൽ 35–40 രൂപ നൽകണം. രണ്ടാഴ്ച മുൻപ് വരെ 25–30 രൂപയായിരുന്നു. ദീപാവലിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തേങ്ങ കൂടുതലായി അയച്ചുതുടങ്ങിയതും വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമായത്.

ADVERTISEMENT

എണ്ണ വിലയും കൂടി
ഒരാഴ്ചയ്ക്കിടെ വില 20–30 രൂപവരെയാണ് കൂടിയത്. പാചകത്തിന് കൂടുതലായി ഉപയോഗിക്കുന്ന സൺഫ്ലവർ ഓയിലിന് ചില്ലറ വിപണിയിൽ 130–140 രൂപയും പാമോയിലിന് 110–120 രൂപയുമായി. വെളിച്ചെണ്ണ വില ലീറ്ററിന് 250–280 രൂപയായി. നേരത്തെ 250 രൂപയിൽ താഴെയായിരുന്നു.

എണ്ണയുടെ വില കൂടുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്താതിരിക്കാനാകില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ എണ്ണ വില ഉയർന്നിരുന്നു. അടിക്കടി ഉയരുന്ന വില ഹോട്ടൽ മേഖലയുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാക്കി.

ഭക്ഷ്യവസ്തുക്കളുടെ വില അനുദിനം ഉയരുന്നത് ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയാണ്. വായ്പയെടുത്തും മറ്റും കച്ചവടം നടത്തുന്നവർക്ക് തുടർന്നുകൊണ്ടുപോകാൻ കഴിയില്ല. വില നിയന്ത്രിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ ഒന്നും കാര്യക്ഷമമല്ല.

വില ഉയർന്നതോടെ കറികളിലും മറ്റും തേങ്ങയുടെ ഉപയോഗം കുറച്ചു. മലയാളികൾക്ക് തേങ്ങയും വെളിച്ചെണ്ണയും പൂർണമായി ഒഴിവാക്കാൻ പറ്റില്ല.

സവാള @ 60
ചില്ലറ വിപണിയിൽ സവാള വില 50–60 രൂപയിലെത്തി. വെളുത്തുള്ളി കാൽ കിലോയ്ക്ക് 100–120 രൂപ നൽകണം. ആട്ട, ഗ്രീൻപീസ്, കടല എന്നിവയുടെ വിലയിലും 5–10 രൂപവരെ കൂടിയിട്ടുണ്ട്.

ADVERTISEMENT

35 രൂപയ്ക്ക് സവാള: കൂടുതൽ കേന്ദ്രങ്ങളിൽ
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എൻസിസിഎഫ്ഐ) മൊബൈൽ സവാള വിൽപന നഗരത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള നൽകുന്നത്. ഒരാൾക്ക് പരമാവധി 2 കിലോ സവാള നൽകും. 15 വാനുകളാണ് വിൽപനയ്ക്കായി ക്രമീകരിച്ചിരിക്കുന്നതെന്ന് ബ്രാഞ്ച് മാനേജർ രവിചന്ദ്ര പറഞ്ഞു.

English Summary:

With Dussehra and Diwali approaching, Bangalore residents are grappling with a sharp increase in the cost of essential items like coconuts, edible oils, and onions. While vegetable prices have remained stable since Onam, coconut prices have surged due to high demand and limited supply. Edible oil prices have also skyrocketed, impacting household budgets. To combat this, the NCCF has increased its mobile onion sale points, offering onions at a subsidized rate of ₹35 per kg.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT