ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക് ഫാക്ടറിയിൽ തീപിടിത്തം
ബെംഗളൂരു∙ ഹൊസൂർ വ്യവസായ മേഖലയിലെ ടാറ്റ ഇലക്ട്രോണിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു. ആളപായമില്ല. ഉദനപ്പള്ളിയിലെ മൊബൈൽ ഫോൺ അനുബന്ധ ഉപകരണങ്ങളുടെ പെയ്ന്റിങ് പ്ലാന്റിനോട് ചേർന്ന ഗോഡൗണിൽ ഇന്നലെ പുലർച്ചെയാണ് തീപടർന്നത്. ഈ സമയം ഫാക്ടറിയിലുണ്ടായിരുന്ന 1500 തൊഴിലാളികളെ

ബെംഗളൂരു∙ ഹൊസൂർ വ്യവസായ മേഖലയിലെ ടാറ്റ ഇലക്ട്രോണിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു. ആളപായമില്ല. ഉദനപ്പള്ളിയിലെ മൊബൈൽ ഫോൺ അനുബന്ധ ഉപകരണങ്ങളുടെ പെയ്ന്റിങ് പ്ലാന്റിനോട് ചേർന്ന ഗോഡൗണിൽ ഇന്നലെ പുലർച്ചെയാണ് തീപടർന്നത്. ഈ സമയം ഫാക്ടറിയിലുണ്ടായിരുന്ന 1500 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. അഗ്‌നിരക്ഷാ സേനയുടെ 7 യൂണിറ്റ് എത്തി 5 മണിക്കൂർ എടുത്ത് തീ പൂർണമായി അണച്ചു. 500 ഏക്കറിലെ പ്ലാന്റിൽ ആപ്പിൾ ഐഫോൺ അനുബന്ധ ഉപകരണങ്ങളാണ് നിർമിക്കുന്നത്. 3 ഷിഫ്റ്റുകളിലായി 4500 ജീവനക്കാർ ജോലി ചെയ്യുന്ന പ്ലാന്റ് 2021ലാണ് പ്രവർത്തനം തുടങ്ങിയത്.