മുളയിൽ മികവൊരുക്കി എൻഐഡി പ്രിൻസിപ്പൽ ഫാക്കൽറ്റി സുശാന്ത്
ബെംഗളൂരു ∙ മുളകൊണ്ട് നിത്യജീവിതത്തിൽ സഹായകമായ ഉൽപന്നങ്ങൾ നിർമിച്ചു രാജ്യാന്തര ബഹുമതി നേടിയിരിക്കുകയാണ് ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻഐഡി) പ്രിൻസിപ്പൽ ഫാക്കൽറ്റിയായ കോഴിക്കോട് ചാലപ്പുറം സ്വദേശി സി.എസ്.സുശാന്ത്. ലോക മുള ദിനത്തോട് അനുബന്ധിച്ച് തായ്‌ലൻഡിൽ സംഘടിപ്പിച്ച രാജ്യാന്തര

ബെംഗളൂരു ∙ മുളകൊണ്ട് നിത്യജീവിതത്തിൽ സഹായകമായ ഉൽപന്നങ്ങൾ നിർമിച്ചു രാജ്യാന്തര ബഹുമതി നേടിയിരിക്കുകയാണ് ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻഐഡി) പ്രിൻസിപ്പൽ ഫാക്കൽറ്റിയായ കോഴിക്കോട് ചാലപ്പുറം സ്വദേശി സി.എസ്.സുശാന്ത്.
ലോക മുള ദിനത്തോട് അനുബന്ധിച്ച് തായ്‌ലൻഡിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിലാണ് സമഗ്ര സംഭാവനകൾക്കുള്ള ബഹുമതി സുശാന്തിനു ലഭിച്ചത്. 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനത്തിലെ പ്രതിനിധികൾക്കായി സുശാന്തിന്റെ നേതൃത്വത്തിൽ 3 ദിവസത്തെ ശിൽപശാലയും നടത്തി.
മുന്നിൽ ഒട്ടേറെ സാധ്യതകൾ
മുളകൊണ്ട് ഫർണിച്ചറും മറ്റു നിത്യോപയോഗ സാധനങ്ങളും രൂപകൽപന ചെയ്യുന്നതിലുള്ള 24 വർഷത്തെ പരിചയസമ്പത്താണ് സുശാന്തിന്റെ കരുത്ത്. സാധാരണക്കാർക്കു ജീവിതമാർഗമാക്കാൻ മുള ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനവും നൽകിവരുന്നു.
എൻഐഡി അഹമ്മദാബാദിൽ നിന്ന് പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് ഈ രംഗത്ത് സജീവമായത്. നിലവിൽ ബെംഗളൂരു എൻഐഡിയിലെ സെന്റർ ഫോർ ബാംബൂ ഇനിഷ്യേറ്റീവിന്റെ തലവനാണ്. മണിപ്പുർ, നാഗാലാൻഡ് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളിലെത്തി അവിടെയുള്ളവർക്കു അതിജീവനത്തിനു സഹായിക്കുന്ന രീതിയിൽ മുള ഉൽപന്നങ്ങൾ നിർമിക്കാൻ പരിശീലനം നൽകുന്നത് ഉൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ സെന്റർ സജീവമാണ്.
കേരള സർക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മുള ഉൽപന്ന നിർമാണ മേഖലയിൽ സാമ്പത്തികമായ ഒട്ടേറെ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും ഇതു പൂർണമായും പ്രയോജനപ്പെടുത്താൻ നടപടി വേണമെന്നും സുശാന്ത് പറയുന്നു. ഇതുമായി ബന്ധപ്പെട്ടാകും തന്റെ ഭാവി പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ അമൃതയും മകൾ ശിഖയും ഉൾപ്പെടുന്ന കുടുംബം പീനിയയിലാണ് താമസം.