ബെംഗളൂരു∙ യാത്രക്കാരിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനലിൽ (എസ്എംവിടി) നിന്നുള്ള ഫീഡ‍ർ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ബിഎംടിസി തീരുമാനിച്ചു.നിലവിൽ 46 ബസുകൾ പ്രതിദിനം 466 ട്രിപ് വീതമാണു നടത്തുന്നത്. 3 മാസത്തിനുള്ളിൽ 100 ട്രിപ്പുകൾ കൂടി ആരംഭിക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ യാത്രക്കാരിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനലിൽ (എസ്എംവിടി) നിന്നുള്ള ഫീഡ‍ർ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ബിഎംടിസി തീരുമാനിച്ചു. നിലവിൽ 46 ബസുകൾ പ്രതിദിനം 466 ട്രിപ് വീതമാണു നടത്തുന്നത്. 3 മാസത്തിനുള്ളിൽ 100 ട്രിപ്പുകൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ബസുകൾ 80 ശതമാനത്തിലേറെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനാൽ തിരക്ക് കുറയ്ക്കാൻ ഇതു സഹായിക്കുമെന്ന് ബിഎംടിസി ചീഫ് ട്രാഫിക് മാനേജർ ജി.ടി.പ്രഭാകർ റെഡ്ഡി പറഞ്ഞു. 

എസ്എംവിടിയിൽ നിന്നു മജസ്റ്റിക്, സിൽക്ക്ബോർഡ്, യശ്വന്ത്പുര എന്നിവിടങ്ങളിലേക്കാണു ഫീഡർ സർവീസുള്ളത്. ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെ കൂടുതൽ ഇടങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനുള്ള റൂട്ട് കണ്ടെത്താൻ സാധ്യതാ പഠനം ആരംഭിച്ചതായി ബിഎംടിസി അധികൃതർ അറിയിച്ചു.ബയ്യപ്പനഹള്ളിയിൽ ബസ്, മെട്രോ സ്റ്റേഷനുകൾ റെയിൽവേ ടെർമിനലിൽ നിന്ന് ഏറെ അകലെയായതിനാൽ യാത്രക്കാർക്കു തുടർയാത്ര ഉറപ്പാക്കാൻ ഏറെ സഹായകമാണ് ഫീഡർ സർവീസ്. 

ADVERTISEMENT

കൂടുതൽ സ്റ്റേഷനുകളിൽനിന്ന്ഫീഡർ വേണം
നഗരത്തിൽ ബിഎംടിസി ഫീഡർ സർവീസുള്ള ഒരേയൊരു റെയിൽവേ സ്റ്റേഷനാണ് എസ്എംവിടി. കന്റോൺമെന്റ് സ്റ്റേഷനിൽ നവീകരണത്തെ തുടർന്നുള്ള അസൗകര്യങ്ങൾ മൂലം ഫീഡർ സർവീസ് താൽക്കാലികമായി നിർത്തിവച്ചതോടെയാണിത്. മജസ്റ്റിക്, യശ്വന്ത്പുര, കെആർ പുരം റെയിൽവേ സ്റ്റേഷനുകളുടെ സമീപത്തായി ബസ് സ്റ്റേഷനുകളുണ്ട്. എന്നാൽ ബാനസവാടി, കർമേൽറാം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽനിന്നു ഫീഡർ സർവീസുകൾ ആരംഭിക്കുന്നത് യാത്രക്കാർക്ക് ഉപകരിക്കും. 

കുരുക്കഴിച്ച് പാർക്കിങ് നിയന്ത്രണം 
എസ്എംവിടിയിൽ വിമാനത്താവള മാതൃകയിൽ നിയന്ത്രിത പാർക്കിങ് ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്കിനു പരിഹാരം. ടെർമിനലിനു മുന്നിൽ 10 മിനിറ്റിൽ കൂടുതൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്നു പണം ഈടാക്കുന്നതു കഴിഞ്ഞ മാസമാണ് തുടങ്ങിയത്. അനാവശ്യമായി ടെർമിനലിനു മുന്നിൽ നിർത്തിയിടുന്നത് അവസാനിപ്പിച്ചതോടെ കുരുക്ക് അഴിഞ്ഞു.

ADVERTISEMENT

എന്നാൽ‌ പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാരും റെയിൽവേ ജീവനക്കാരും തമ്മിൽ വാക്കുതർക്കം പതിവാണ്. 10–20 മിനിറ്റ് വരെ ഇരുചക്രവാഹനങ്ങൾക്ക് 40 രൂപയും ഓട്ടോ, കാർ എന്നിവയ്ക്ക് 50 രൂപയും 20–30 മിനിറ്റ് വരെ യഥാക്രമം 100 രൂപയും 200 രൂപയും ഈടാക്കും. 30 മിനിറ്റിൽ കൂടുതൽ നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങൾക്ക് 250 രൂപയും ഓട്ടോ, കാർ എന്നിവയ്ക്ക് 500 രൂപയുമാണ് ഈടാക്കുന്നത്.

English Summary:

Responding to passenger demand, BMTC is significantly increasing feeder bus services from SMVTI at Baiyappanahalli. Over 100 new trips will be added within three months, aiming to reduce congestion and improve connectivity for commuters.