നമ്മ മെട്രോ: 55 സ്റ്റേഷനുകളിൽ കൂടി വാണിജ്യകേന്ദ്രങ്ങൾ ; ഇഷ്ടമുള്ളത് വാങ്ങാം, വണ്ടി പിടിക്കാം...
ബെംഗളൂരു ∙ നമ്മ മെട്രോയുടെ 55 സ്റ്റേഷനുകളിൽ കൂടി വാണിജ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ ബിഎംആർസി കരാർ ക്ഷണിച്ചു. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിൽ ഒഴിഞ്ഞുകിടക്കുന്ന 220 ഇടങ്ങളാണ് ഇതിനായി വിട്ടുനൽകുക. ഭക്ഷണ കിയോസ്ക്കുകൾ ഉൾപ്പെടെ യാത്രക്കാർക്ക് ഉപകരിക്കുന്നവ ഇവിടെ സ്ഥാപിക്കാനാണ്

ബെംഗളൂരു ∙ നമ്മ മെട്രോയുടെ 55 സ്റ്റേഷനുകളിൽ കൂടി വാണിജ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ ബിഎംആർസി കരാർ ക്ഷണിച്ചു. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിൽ ഒഴിഞ്ഞുകിടക്കുന്ന 220 ഇടങ്ങളാണ് ഇതിനായി വിട്ടുനൽകുക. ഭക്ഷണ കിയോസ്ക്കുകൾ ഉൾപ്പെടെ യാത്രക്കാർക്ക് ഉപകരിക്കുന്നവ ഇവിടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബിഎംആർസി അറിയിച്ചു. തിരക്കേറുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനും ഇതു ഉപകരിക്കും.
നിലവിൽ എംജി റോഡ്, ട്രിനിറ്റി, ഇന്ദിരാനഗർ സ്റ്റേഷനുകളിൽ വാണിജ്യകേന്ദ്രങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്. ഇവയ്ക്കു ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. 3 മാസത്തിനുള്ളിൽ 2 പാതകളിൽ കൂടി സർവീസ് തുടങ്ങുന്ന സാഹചര്യത്തിൽ, പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകളുടെ പുറത്ത് പരസ്യം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാർ നടപടികൾ അവസാനഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവീസ് ജനുവരിയിൽ തന്നെ
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്– ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ ജനുവരിയിൽ തന്നെ സർവീസ് തുടങ്ങുമെന്ന് ബിഎംആർസി അറിയിച്ചു. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ഡിസംബർ അവസാനത്തോടെ നടക്കും.
നിലവിൽ, ചൈനയിൽ നിന്നെത്തിച്ച ഒരു ഡ്രൈവറില്ലാ ട്രെയിൻ മാത്രമാണ് ബിഎംആർസിയുടെ പക്കലുള്ളത്. കൊൽക്കത്ത ആസ്ഥാനമായ ടിറ്റഗർ കമ്പനി നിർമിച്ച ആദ്യ ട്രെയിനുകൾ ഡിസംബർ ആദ്യവാരത്തിൽ ലഭിക്കും. രണ്ടാമത്തെ ട്രെയിൻ ഡിസംബർ അവസാനത്തോടെയും എത്തിക്കും. ഈ 3 ട്രെയിനുകൾ ഉപയോഗിച്ച് ജനുവരിയിൽ ഭാഗികമായി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിഎംആർസി എംഡി എം.മഹേശ്വർ റാവു പറഞ്ഞു. സർവീസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനോടു ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധവാരയിലേക്ക് മെട്രോ ദീപാവലിക്ക് ശേഷം?
നാഗസന്ദ്ര– മാധവാര 3.14 കിലോമീറ്റർ പാതയിലെ സർവീസ് ദീപാവലിക്കു ശേഷം ആരംഭിച്ചേക്കും. ഉദ്ഘാടനതീയതി തീരുമാനിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന നഗരവികസന മന്ത്രാലയം കേന്ദ്ര സർക്കാരിനു കത്തു നൽകിയിരുന്നു.
റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ച് ഒരു മാസമായിട്ടും സർവീസ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരിക്കേയാണിത്. തുമക്കൂരു റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള പാതയിൽ മഞ്ജുനാഥനഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നീ സ്റ്റേഷനുകളാണുള്ളത്.