മെട്രോയിൽ വരുന്നു, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ; സൈബർ ആക്രമണത്തിൽ വീഴില്ല
ബെംഗളൂരു∙ മെട്രോയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാൻ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ സ്ഥാപിക്കാൻ ബിഎംആർസി. നിർമിതബുദ്ധിയും (എഐ) മെഷീൻ ലേണിങ്ങും ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് മെട്രോയിൽ ഈ സംവിധാനം

ബെംഗളൂരു∙ മെട്രോയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാൻ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ സ്ഥാപിക്കാൻ ബിഎംആർസി. നിർമിതബുദ്ധിയും (എഐ) മെഷീൻ ലേണിങ്ങും ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് മെട്രോയിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനായി ബയ്യപ്പനഹള്ളിയിൽ കൺട്രോൾ റൂം സ്ഥാപിക്കാൻ ബിഎംആർസി കരാർ ക്ഷണിച്ചു.ഹാക്കിങ് ഉൾപ്പെടെ തടയാൻ നിരന്തര നിരീക്ഷണം നടത്തും. വിവിധ സംവിധാനങ്ങളിലെ പാസ്‌വേഡ് ഉൾപ്പെടെ ചോരാതിരിക്കാനും നടപടി സ്വീകരിക്കും. സുരക്ഷ ഉറപ്പാക്കാൻ 66 സ്റ്റേഷനുകളിലും 200 ക്യാമറകൾ വീതം സ്ഥാപിച്ചു. 57 ട്രെയിനുകളിലെ ഓരോ കോച്ചുകളിലും 4 ക്യാമറ വീതവുമുണ്ട്. ഇവയുടെ സംരക്ഷണം ഉറപ്പാക്കാനും നടപടിയിലൂടെ ലക്ഷ്യമിടുന്നു.
വേണം കർശന ജാഗ്രത
മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തോട് അടുക്കുന്നതിനിടെയാണു സൈബർ ഭീഷണികൾക്കെതിരെ ബിഎംആർസി ജാഗ്രത കർശനമാക്കുന്നത്. അടുത്ത വർഷം തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന, ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് നടത്തുന്നത് ഉൾപ്പെടെ പരിഗണിച്ചാണ് നീക്കം. ജർമനിയിൽ 2022 ജനുവരിയിലും സാൻഫ്രാൻസിസ്കോയിൽ 2019 നവംബറിലും സൈബർ ആക്രമണം മെട്രോ സർവീസിനെ ബാധിച്ചിരുന്നു.