വിമാനത്താവളത്തിൽ കടുവയുടെ രൂപത്തിൽ ചുമർ പൂന്തോട്ടം
ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിന് പുറത്ത് കടുവയുടെ രൂപത്തിൽ ചുമർ പൂന്തോട്ടം ഒരുങ്ങി. പശ്ചിമഘട്ട മലനിരകളിലെ 153 വ്യത്യസ്ത ഇനങ്ങളിൽപെട്ട 15,000 ചെടികൾ ഉപയോഗിച്ചാണ് 30 അടി ഉയരത്തിലും 160 അടി വീതിയിലുമായി 4000 ചതുരശ്ര അടിയിൽ പൂന്തോട്ടം ഒരുക്കിയത്. ഫ്രാൻസിലെ നാഷനൽ സെന്റർ ഫോർ

ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിന് പുറത്ത് കടുവയുടെ രൂപത്തിൽ ചുമർ പൂന്തോട്ടം ഒരുങ്ങി. പശ്ചിമഘട്ട മലനിരകളിലെ 153 വ്യത്യസ്ത ഇനങ്ങളിൽപെട്ട 15,000 ചെടികൾ ഉപയോഗിച്ചാണ് 30 അടി ഉയരത്തിലും 160 അടി വീതിയിലുമായി 4000 ചതുരശ്ര അടിയിൽ പൂന്തോട്ടം ഒരുക്കിയത്. ഫ്രാൻസിലെ നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞൻ പാട്രിക്ക് ബ്ലാങ്കിന്റെ നേതൃത്തിലാണ് പൂന്തോട്ടം നിർമിച്ചത്. ദേശീയ മൃഗമായ കടുവയുടെ ശരീരത്തിലെ വരകളും വിമാനത്തിന്റെ ചിറകും സംയോജിപ്പിച്ചുള്ള പൂന്തോട്ട മാതൃകയിൽ ചെടികൾ നടുന്നതിന്ചകിരിനാരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രവർത്തനം തുടങ്ങിയ രണ്ടാം െടർമിനലിനുള്ളിലെ തൂക്കുപൂന്തോട്ടങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു.