ഡിജിറ്റൽ ബോധവൽക്കരണം: വയോജനങ്ങളെ ‘സ്മാർട്ടാക്കാൻ’ സിറ്റി പൊലീസ്
ബെംഗളൂരു ∙ പുതുതലമുറ നിഷ്പ്രയാസം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ അവർക്കൊപ്പം ഓടിയെത്താനാകുന്നില്ലെന്നു വിഷമിക്കുന്ന വയോധികർക്കു കരുത്തേകുകയാണ് ബെംഗളൂരു സിറ്റി പൊലീസിന്റെ ബോധവൽക്കരണ ക്ലാസുകൾ. ‘ഡിജിറ്റൽ സാക്ഷരത’, ‘സൈബർ സുരക്ഷ’ എന്നീ വിഷയങ്ങളിൽ വയോജനങ്ങൾക്കു സൗജന്യമായി ബോധവൽക്കരണ ക്ലാസ് നൽകുന്ന പദ്ധതി

ബെംഗളൂരു ∙ പുതുതലമുറ നിഷ്പ്രയാസം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ അവർക്കൊപ്പം ഓടിയെത്താനാകുന്നില്ലെന്നു വിഷമിക്കുന്ന വയോധികർക്കു കരുത്തേകുകയാണ് ബെംഗളൂരു സിറ്റി പൊലീസിന്റെ ബോധവൽക്കരണ ക്ലാസുകൾ. ‘ഡിജിറ്റൽ സാക്ഷരത’, ‘സൈബർ സുരക്ഷ’ എന്നീ വിഷയങ്ങളിൽ വയോജനങ്ങൾക്കു സൗജന്യമായി ബോധവൽക്കരണ ക്ലാസ് നൽകുന്ന പദ്ധതി ഇപ്പോൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഒരായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ഓൺലൈൻ ചതിക്കുഴികളിൽപെട്ട് നഷ്ടപ്പെടുന്ന വയോധികരും നഗരത്തിൽ കുറവല്ല. അത്തരം പരാതികൾ പതിവായതോടെയാണ് ബോധവൽക്കരണ ക്ലാസുകൾ നടത്താൻ സിറ്റി പൊലീസ് പദ്ധതിയൊരുക്കിയത്. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നൈറ്റിങ്ഗേൽസ് മെഡിക്കൽ ട്രസ്റ്റുമായി സഹകരിച്ചു നടത്തുന്ന ക്ലാസുകൾ ചുരുങ്ങിയ കാലം കൊണ്ടാണ് ജനകീയമായത്.
ബോധവൽക്കരണ ക്ലാസ് ഇന്ന് കൊത്തന്നൂർ സിഎസ്ഐ പള്ളിയിൽ
ഡിജിറ്റൽ സാക്ഷരത, സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ഇന്ന് ബൈരതി ക്രോസിലെ കൊത്തന്നൂർ സിഎസ്ഐ പള്ളിയിൽ നടക്കും. രാവിലെ 10 മുതൽ ഒന്നുവരെയാണ് ക്ലാസ്. ഫോൺ: 9243737214, 7899241090.