10 മെട്രോ സ്റ്റേഷനുകളിൽ വരുന്നു, സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങൾ
ബെംഗളൂരു ∙ നമ്മ മെട്രോയുടെ 10 സ്റ്റേഷനുകളിൽ കൂടി വിപുലമായ സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കാൻ ബിഎംആർസി നടപടികൾ തുടങ്ങി. നഗര ഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കായി സാധ്യതാപഠനം നടത്തുകയാണിപ്പോൾ.കെആർപുരം, മാധവാര, കെങ്കേരി, ചിക്കബിദരകല്ലു, മഞ്ജുനാഥ നഗർ, ദാസറഹള്ളി, നാഷനൽ

ബെംഗളൂരു ∙ നമ്മ മെട്രോയുടെ 10 സ്റ്റേഷനുകളിൽ കൂടി വിപുലമായ സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കാൻ ബിഎംആർസി നടപടികൾ തുടങ്ങി. നഗര ഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കായി സാധ്യതാപഠനം നടത്തുകയാണിപ്പോൾ. കെആർപുരം, മാധവാര, കെങ്കേരി, ചിക്കബിദരകല്ലു, മഞ്ജുനാഥ നഗർ, ദാസറഹള്ളി, നാഷനൽ കോളജ്, ജെപി നഗർ, ബനശങ്കരി, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളാണ് ഇതിനായി പരിഗണിക്കുന്നത്.
ഭൂമിലഭ്യത, യാത്രക്കാരുടെ തിരക്ക്, ഇരുചക്രവാഹന–കാർ പാർക്കിങ് കേന്ദ്രങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കർശന സുരക്ഷാ സംവിധാനങ്ങൾ ഇവിടങ്ങളിൽ ഒരുക്കുമെന്നും ബിഎംആർസി അറിയിച്ചു. തുടർയാത്രയ്ക്ക് സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യം യാത്രക്കാർ ശക്തമായി ഉയർത്തുന്നതിനിടെയാണ് നടപടി.
ആദ്യദിനത്തിൽ തന്നെ 11,093 യാത്രക്കാർ
നാഗസന്ദ്ര– മാധവാര പാതയിലൂടെ ആദ്യദിനത്തിൽ സഞ്ചരിച്ചത് 11,093 യാത്രക്കാർ. സർവീസ് ആരംഭിച്ച വ്യാഴാഴ്ച രാത്രി 7 വരെയുള്ള കണക്കാണിത്. വരും ദിവസങ്ങളിൽ ശരാശരി 44,000 യാത്രക്കാർ എത്തുമെന്നാണ് ബിഎംആർസി പ്രതീക്ഷിക്കുന്നത്.