ഇരുചക്രവാഹനങ്ങളിൽ കുഞ്ഞുങ്ങളുമായി യാത്ര: സുരക്ഷ മറന്നാൽ കേസ്, 1000 രൂപ പിഴ
ബെംഗളൂരു ∙ 4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷാ ബെൽറ്റ് ഉപയോഗിക്കാത്തവർക്കെതിരെ കേസെടുക്കാനും 1,000 രൂപ പിഴ ചുമത്താനും ഗതാഗത വകുപ്പ് തീരുമാനിച്ചു.ഇരുചക്രവാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷാനടപടികൾ കർശനമാക്കുന്നതെന്ന് ഗതാഗത വകുപ്പ് അഡിഷനൽ

ബെംഗളൂരു ∙ 4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷാ ബെൽറ്റ് ഉപയോഗിക്കാത്തവർക്കെതിരെ കേസെടുക്കാനും 1,000 രൂപ പിഴ ചുമത്താനും ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇരുചക്രവാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷാനടപടികൾ കർശനമാക്കുന്നതെന്ന് ഗതാഗത വകുപ്പ് അഡിഷനൽ കമ്മിഷണർ മല്ലികാർജുൻ പറഞ്ഞു.
യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാനടപടികൾ നടപ്പിലാക്കാത്തതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നിലവിലുണ്ട്. തുടർന്ന്, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചിരുന്നു.