അപ്പാർട്മെന്റുകൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും വരുന്നു, മാലിന്യ സെസ്
ബെംഗളൂരു∙ നഗരത്തിലെ അപ്പാർട്മെന്റുകൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും അടുത്തവർഷം ഏപ്രിൽ 1 മുതൽ മാലിന്യ സെസ് ഏർപ്പെടുത്തി. ബിബിഎംപിക്കു കീഴിലുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ) ഇതറിയിച്ച് നോട്ടിസ് അയച്ചുതുടങ്ങി. സ്വന്തമായി ജൈവമാലിന്യ കംപോസ്റ്റ് നിർമാണ പ്ലാന്റുള്ള

ബെംഗളൂരു∙ നഗരത്തിലെ അപ്പാർട്മെന്റുകൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും അടുത്തവർഷം ഏപ്രിൽ 1 മുതൽ മാലിന്യ സെസ് ഏർപ്പെടുത്തി. ബിബിഎംപിക്കു കീഴിലുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ) ഇതറിയിച്ച് നോട്ടിസ് അയച്ചുതുടങ്ങി.
സ്വന്തമായി ജൈവമാലിന്യ കംപോസ്റ്റ് നിർമാണ പ്ലാന്റുള്ള കെട്ടിടങ്ങൾക്കു കിലോയ്ക്കു 3 രൂപയും ഇല്ലാത്തവർക്കു കിലോയ്ക്കു 12 രൂപയുമാണ് സെസ്. നോട്ടിസ് ലഭിച്ച് 7 ദിവസത്തിനകം അതാതു കെട്ടിടങ്ങളിൽനിന്നു പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് അറിയിക്കണം. സംസ്കരണ പ്ലാന്റുകൾ സ്വന്തമായി ഇല്ലാത്തവർ സത്യവാങ്മൂലവും ഇതിനൊപ്പം സമർപ്പിക്കണം.
ഉറവിടങ്ങളിൽ തന്നെ പ്രശ്നപരിഹാരം
ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതിനു വൻകിട കെട്ടിട സമുച്ചയങ്ങളിൽ കംപോസ്റ്റ് നിർമാണ പ്ലാന്റുകൾ നിർബന്ധമാക്കി 2022ലാണ് നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. ഇതേത്തുടർന്ന് നഗരത്തിൽ പ്രതിദിനം 100 കിലോഗ്രാമിൽ കൂടുതൽ ജൈവ മാലിന്യം പുറംതള്ളുന്ന വൻകിട അപ്പാർട്മെന്റുകൾ ഉൾപ്പെടെയുള്ളവ ബിബിഎംപി സർവേ നടത്തി കണ്ടെത്തി.
അപ്പാർട്മെന്റുകൾ, കമ്യൂണിറ്റി ഹാളുകൾ, ഐടി ടെക് പാർക്കുകൾ ഹോട്ടലുകൾ, വിവാഹ മണ്ഡപങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, സർക്കാർ ഓഫിസ് കോംപ്ലക്സുകൾ, ഫാക്ടറികൾ തുടങ്ങിയ ഇടങ്ങളിലാണ് സർവേ നടത്തിയത്.
പ്രതിദിനം പുറന്തള്ളുന്നത് 5000 ടൺ മാലിന്യം
5000 ടൺ മാലിന്യമാണ് നഗരം പ്രതിദിനം പുറന്തള്ളുന്നത്. ഇതിൽ 1800 ടണ്ണും വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലും അപ്പാർട്മെന്റുകളിലും നിന്നാണ്. ഉപേക്ഷിക്കപ്പെട്ട ക്വാറികളിലും മറ്റുമാണ് ബിബിഎംപി നിലവിൽ നഗര മാലിന്യം തള്ളുന്നത്.
പലയിടങ്ങളിലും പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തി പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമായാണ് ഉറവിടത്തിൽ തന്നെ മാലിന്യം പരമാവധി സംസ്കരിക്കാൻ പദ്ധതി ആവിഷ്കരിച്ചത്.