ഗോകുൽ വർണമേകി; ആത്മവിശ്വാസത്തിന്റെ തെളിച്ചവുമായി
ബെംഗളൂരു∙ പ്രകൃതിഭംഗി വർണങ്ങളായി കടലാസിലേക്ക് പകർത്തുമ്പോൾ ഗോകുലിന്റെ കണ്ണുകളിൽ ആത്മവിശ്വാസം. 24 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി ഗോകുൽ ഉൾപ്പെടെ ഓട്ടിസം ബാധിതരായ അറുപതോളം കലാകാരന്മാരുടെ ചിത്രങ്ങളാണ് ഓട്ടിസ്റ്റിക് എക്സ്പ്രഷൻസ് എന്ന പ്രദർശനത്തെ ശ്രദ്ധേയമാക്കിയത്. ഗോകുലിന്റെയും 14 വയസ്സുകാരനായ

ബെംഗളൂരു∙ പ്രകൃതിഭംഗി വർണങ്ങളായി കടലാസിലേക്ക് പകർത്തുമ്പോൾ ഗോകുലിന്റെ കണ്ണുകളിൽ ആത്മവിശ്വാസം. 24 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി ഗോകുൽ ഉൾപ്പെടെ ഓട്ടിസം ബാധിതരായ അറുപതോളം കലാകാരന്മാരുടെ ചിത്രങ്ങളാണ് ഓട്ടിസ്റ്റിക് എക്സ്പ്രഷൻസ് എന്ന പ്രദർശനത്തെ ശ്രദ്ധേയമാക്കിയത്. ഗോകുലിന്റെയും 14 വയസ്സുകാരനായ ഗ്യാനിന്റെയും ലൈവ് പെയ്ന്റിങ്ങുമുണ്ടായിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എജ്യുക്കേഷനാണ് (കേഡർ) ബെംഗളൂരുവിൽ പ്രദർശനം സംഘടിപ്പിച്ചത്.
5 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾ വരച്ച 115 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ഇവയിൽ പകുതിയിലധികവും വിറ്റുപോയി. ഓട്ടിസം ഉൾപ്പെടെ ബാധിച്ച കുട്ടികളുടെ ചികിത്സയും പുനരധിവാസവും ലക്ഷ്യമിട്ടാണ് കേഡർ പ്രവർത്തിക്കുന്നത്. മുൻ ആസൂത്രണ ബോർഡ് അംഗം ജി. വിജയരാഘവനാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. നേരത്തേ തിരുവനന്തപുരത്തും സമാനമായി ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നു. ഓട്ടിസം പ്രമേയമായി ഹ്രസ്വ ചലച്ചിത്രോത്സവം ഉൾപ്പെടെ നടത്താനുള്ള ഒരുക്കങ്ങളിലാണ് കേഡർ.