യാത്രക്കാരില്ലെന്ന് കെഎസ്ആർടിസി; ബെംഗളൂരു- പമ്പ സർവീസ് ഇത്തവണയുമില്ല: മുഴുവൻ ടിക്കറ്റും വിറ്റ് കർണാടക
ബെംഗളൂരു∙ കേരളആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്ന് പമ്പ സർവീസില്ല. മലയാളികൾക്കു പുറമേ കന്നഡിഗർക്ക് കൂടി കുറഞ്ഞ ചെലവിൽ ശബരിമലയിലെത്താനാകുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്. യാത്രക്കാരില്ലെന്ന പേരിലാണ് സർവീസ് പുനരാരംഭിക്കാത്തത്. എന്നാൽ കർണാടക ആർടിസി ഈ മാസം 29ന് തുടങ്ങുന്ന ശബരിമല സ്പെഷൽ ഐരാവത് എസി ബസിൽ വാരാന്ത്യങ്ങളിൽ ഉൾപ്പെടെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു.

യാത്രക്കാരുടെ തിരക്കേറുന്നതോടെ 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും കർണാടക മുൻകൂട്ടി എടുത്തു. തമിഴ്നാടിന്റെ അനുമതി ലഭിക്കാത്തതിനാൽ മൈസൂരു വഴിയാണ് കർണാടക ശബരിമല സ്പെഷൽ ബസ് ഓടിക്കുന്നത്. തമിഴ്നാട് വഴിയുള്ള സർവീസിനുള്ള താൽക്കാലിക പെർമിറ്റ് കിട്ടിയാൽ സേലം, കോയമ്പത്തൂർ വഴി സർവീസ് നടത്താൻ സാധിക്കും.
കോഴിക്കോട്ടേക്ക് നോൺ എസി സ്ലീപ്പർ
കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് നോൺ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. നിലവിലുള്ള എസി സ്ലീപ്പർ സർവീസിന് പുറമേയാണിത്. പുതിയ ബസ് ലഭിക്കുന്നതോടെ ഡിസംബർ അവസാനത്തോടെ സർവീസ് തുടങ്ങും. മൈസൂരു, കുട്ട, മാനന്തവാടി റൂട്ടാണ് പരിഗണിക്കുന്നത്.