കേരള ആർടിസി ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ്; വാഗ്ദാനം മാത്രം!
ബെംഗളൂരു ∙ സംസ്ഥാനാന്തര റൂട്ടുകളിൽ ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) ടിക്കറ്റ് സംവിധാനം ആരംഭിക്കുമെന്ന കേരള ആർടിസി വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങുന്നു. കഴിഞ്ഞ വർഷം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇതുവരെ ലക്ഷ്യം കാണാത്തത്. ബസ് ട്രാവൽ ആപ്ലിക്കേഷനായ ചലോ ആപ്പുമായി ചേർന്നാണ് ഡിജിറ്റൽ പേയ്മെന്റ്

ബെംഗളൂരു ∙ സംസ്ഥാനാന്തര റൂട്ടുകളിൽ ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) ടിക്കറ്റ് സംവിധാനം ആരംഭിക്കുമെന്ന കേരള ആർടിസി വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങുന്നു. കഴിഞ്ഞ വർഷം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇതുവരെ ലക്ഷ്യം കാണാത്തത്. ബസ് ട്രാവൽ ആപ്ലിക്കേഷനായ ചലോ ആപ്പുമായി ചേർന്നാണ് ഡിജിറ്റൽ പേയ്മെന്റ് നടപ്പിലാക്കാനുള്ള കരാറിൽ കേരള ആർടിസി ഒപ്പിട്ടത്. എന്നാൽ, സംസ്ഥാനാന്തര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പോലും ഡിജിറ്റൽ പേയ്മെന്റ് ആരംഭിച്ചിട്ടില്ല.
യുപിഐ പേയ്മെന്റ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി പണമടയ്ക്കാൻ സാധിച്ചാൽ ചില്ലറക്ഷാമം പരിഹരിക്കാൻ സാധിക്കും. ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ 80-90% ടിക്കറ്റുകൾ ഓൺലൈനായാണ് വിറ്റഴിയുന്നത്. ഒഴിവുള്ള സീറ്റുകളിൽ യാത്ര ചെയ്യാൻ റിസർവേഷൻ നടത്താതെ എത്തുന്നവരാണ് ചില്ലറക്ഷാമം കാരണം വലയുന്നത്. പലപ്പോഴും ബാക്കി തുക നൽകാൻ കണ്ടക്ടറുടെ കൈവശം പണം ഉണ്ടാകാറില്ല. അതിനാൽ, പല കണ്ടക്ടർമാരും സ്വന്തം ഗൂഗിൾ പേ അക്കൗണ്ടിലേക്കു യാത്രക്കാരിൽ നിന്ന് പണം സ്വീകരിച്ചാണു ചില്ലറക്ഷാമം പരിഹരിക്കുന്നത്.
എന്നാൽ, ഈ രീതി ക്രമക്കേടുകൾക്ക് ഇടയാക്കുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്. കൂടാതെ ബസുകളുടെ ജിപിഎസ് ട്രാക്കിങ്, ലൈവ് ടിക്കറ്റ് ബുക്കിങ് എന്നിവയും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. ബസ് പുറപ്പെട്ടതിനു ശേഷവും സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ലൈവ് ടിക്കറ്റ്. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് കുറയ്ക്കാനും കൂടുതൽ വരുമാനം നേടാനും ലൈവ് ടിക്കറ്റ് നടപ്പാക്കുന്നതിലൂടെ സാധിക്കും.
നേട്ടം കൊയ്ത് കർണാടക ആർടിസി
കേരളത്തിലേക്കുൾപ്പെടെയുള്ള റൂട്ടുകളിൽ കർണാടക ആർടിസി നടപ്പിലാക്കിയ ഡിജിറ്റൽ ടിക്കറ്റിനു മികച്ച പ്രതികരണം. നവംബർ ആദ്യവാരമാണ് സംസ്ഥാനാന്തര റൂട്ടുകളിൽ കർണാടക ക്യുആർ കോഡ് ടിക്കറ്റ് ആരംഭിച്ചത്. മുൻകൂട്ടി ബുക്ക് ചെയ്യാതെ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും ക്യുആർ കോഡ് സ്കാൻ ചെയ്താണ് ടിക്കറ്റെടുക്കുന്നത്. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) ബോർഡിങ് പോയിന്റും ഡ്രോപ്പിങ് പോയിന്റും യാത്രക്കാരുടെ എണ്ണവും നൽകിയാൽ ടിക്കറ്റ് നിരക്ക് തെളിയും. ഇടിഎമ്മിലെ ക്യുആർ കോഡ് യാത്രക്കാരന്റെ കൈവശമുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം നൽകാം.